Current Date

Search
Close this search box.
Search
Close this search box.

സൗദിക്കെതിരെയുളള ആക്രമണ ദൃശ്യം പുറത്തുവിട്ട് യമനിലെ ഹൂതികള്‍

സന്‍ആ: യമന്‍ വിമത വിഭാഗമായ ഹൂതികള്‍ സൗദി അറേബ്യക്കെതിരെ അക്രമണം നടത്തിയതായി അവകാശപ്പെടുന്ന വീഡിയോ ദൃശ്യം ഞായറാഴ്ച പുറത്തുവിട്ടു. സൗദിക്കെതിരെയുളള അക്രമണത്തില്‍ നിരവധി മരണങ്ങളും 500-സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ആയിരക്കണക്കിന് പേര്‍ കീഴടങ്ങുകയും ചെയ്തതായി ഹൂതികള്‍ അവകാശപ്പെട്ടു. സൗദി സേനക്കെതിരെ ഒളിപോരാട്ടം നടത്തി അതിര്‍ത്തി കടന്നുളള അക്രമണത്തിലേക്ക് അത് വ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് രാജ്യത്തിനുളളിലെ സൈന്യത്തെ ഉപരോധിച്ചതായും ഹൂതികളുടെ സൈനിക വക്താവ് യഹ്‌യ സാരി അഭിപ്രായപ്പെട്ടു.

ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുളള അക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനും കീഴടങ്ങാനും ശ്രമിച്ചവരില്‍ 200-ന് മുകളില്‍ ആളുകകള്‍ കൊല്ലപ്പെട്ടതായി സാരി വ്യക്തമാക്കി. സ്‌ഫോടനത്തില്‍ തകര്‍ന്ന സായുധ വാഹനങ്ങളും, കീഴടങ്ങിയ സൈനികരെയും കാണിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഹൂതികള്‍ സംപ്രേക്ഷണം ചെയ്തു. നജ്‌റാനിന്റെ ദക്ഷിണ പ്രദേശത്താണ് പോരാട്ടം അരങ്ങേറിയത്. ഹൂതികളുടെ അവകാശ വാദത്തിനെതിരെ സൗദി അറേബ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related Articles