Current Date

Search
Close this search box.
Search
Close this search box.

സൗദിയിലെ വൈദ്യുത നിലയത്തിനു നേരെ ഹൂതികളുടെ മിസൈലാക്രമണം

റിയാദ്: സൗദിക്കു നേരെ വീണ്ടും യെമനിലെ ഹൂതി വിതരുടെ മിസൈലാക്രമണമെന്ന് റിപ്പോര്‍ട്ട്. സൗദിയുടെ തെക്കന്‍ പ്രവിശ്യയായ ജിസാനിലെ വൈദ്യുത നിലയത്തിനു നേരെയാണ് ബുധനാഴ്ച വൈകീട്ട് ക്രൂയിസ് മിസൈലാക്രമണം ഉണ്ടായതായി അല്‍ മാസിറാഹ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, അല്‍ ഷുഖൈഖിലെ ഉപ്പു നിര്‍മാണ പ്ലാന്റിനു നേരെ ഇറാന്റെ നേതൃത്വത്തിലുള്ള ഹൂതി വിമതരുടെ റോക്കറ്റാക്രമണം ഉണ്ടായതായി സൗദി-യു.എ.ഇ സഖ്യസേന സ്ഥിരീകരിച്ചിട്ടുണ്ട്.

ആര്‍ക്കും പരുക്കേല്‍ക്കുകയോ നാശനഷ്ടങ്ങള്‍ സംഭവിക്കുകയോ ചെയ്തിട്ടില്ല. ഏത് തരം മിസൈലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചത് എന്ന് സഖ്യസേന അധികൃതര്‍ പരിശോധിക്കുകയാണെന്നും സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തെക്കുറിച്ച് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് യെമന്‍ വിഷയത്തില്‍ സൗദിയെ പിന്തുണക്കുന്ന വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും സൗദിക്കു നേരെ ഹൂതികള്‍ വ്യോമാക്രമണം നടത്തിയിരുന്നു.

Related Articles