Current Date

Search
Close this search box.
Search
Close this search box.

ഹൂതി മിസൈലാക്രമണം തകര്‍ത്തതായി സൗദി

missile.jpg

റിയാദ്: സൗദിയിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് വീണ്ടും ഹൂതി മിസൈാക്രമണം. എന്നാല്‍ മിസൈലുകള്‍ ലക്ഷ്യസ്ഥാനത്ത് പതിക്കും മുന്‍പേ തകര്‍ത്തതായി സൗദി സൈന്യം അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് യെമനിലെ ഹൂതി വിമതര്‍ അബഹ,ഖമീസ് മുശൈത്ത് എന്നിവിടങ്ങളെ ലക്ഷ്യമാക്കി മിസൈല്‍ തൊടുത്തുവിട്ടത്. ഇവിടെ നിരന്തരം ഇരു വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുന്ന മേഖലയാണ്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ യുദ്ധ മുന്നണിയിലുള്ളവര്‍ വെടിനിര്‍ത്തലില്‍ ഏര്‍പ്പെടണമെന്ന് കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു ആക്രമണം. ഇറാന്‍ പിന്തുണയുള്ള ഹൂതി സായുധ സൈന്യമാണ് ആക്രമണം നടത്തിയതെന്ന് സൗദി സഖ്യസേന അറിയിച്ചു.

Related Articles