Current Date

Search
Close this search box.
Search
Close this search box.

സൗദിയെ ലക്ഷ്യമാക്കി ഹൂതികളുടെ ഡ്രോണ്‍ ആക്രമണം

റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമാക്കി യമനിലെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. നിരവധി ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും തൊടുത്തു വിട്ടതായും എന്നാല്‍ ഇവ ലക്ഷ്യസ്ഥാനത്ത് പതിക്കും മുന്‍പേ തകര്‍ത്തതായും സൗദി സഖ്യസേന അറിയിച്ചു.

സിവിലിയന്‍മാരെയും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ഹൂതികളുടെ ആക്രമണം. ഇവ ലക്ഷ്യ സ്ഥാനങ്ങളില്‍ എത്തുന്നതിനു മുമ്പ് തന്നെ ആകാശത്ത് വെച്ച് തന്നെ തകര്‍ത്തതായാണ് സൗദിയുടെ അവകാശ വാദം.
തിങ്കളാഴ്ച പുലര്‍ച്ചെ മണിക്കൂറുകളുടെ ഇടവേളയിലാണ് ഹൂതികള്‍ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും തൊടുത്തുവിട്ടത്. അതേസമയം ആക്രമണത്തില്‍ സൗദിയുടെ എണ്ണ ഉത്പാദന കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഹൂതി വിമത സേനയും അവകാശവാദമുന്നയിക്കുന്നുണ്ട്.

Related Articles