Current Date

Search
Close this search box.
Search
Close this search box.

വെടിനിര്‍ത്തല്‍ കരാറിന് തയാറെന്ന് യെമനിലെ ഹൂതികള്‍

സന്‍ആ: രൂക്ഷമായ ആഭ്യന്തര യുദ്ധം മൂലം പട്ടിണിയും ക്ഷാമവും നിറഞ്ഞ് ദുരിതത്തിലായ യെമനില്‍ വെടിനിര്‍ത്തല്‍ കരാറിന് സന്നദ്ധമാണെന്ന് ഹൂതി വിമതര്‍ അറിയിച്ചു. സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യം സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ വിശാലമായ വെടിനിര്‍ത്തല്‍ കരാറിന് തങ്ങളും സന്നദ്ധമാണെന്നാണ് ഹൂതികള്‍ അറിയിച്ചത്. യെമനിലെ സഖ്യകക്ഷിക്കൊപ്പം ചേര്‍ന്ന് സൗദിയും യു.എ.ഇയും ചേര്‍ന്നാണ് യെമനില്‍ ഹൂതികള്‍ക്കെതിരെ യുദ്ധം നടത്തുന്നത്.

യെമനിലെ സംഭവ വികാസങ്ങള്‍ ഗുരുതരമായതിനാല്‍ രാജ്യത്ത് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരുത്തണമെന്ന് അന്താരാഷ്ട്ര തലത്തില്‍ യു.എന്നില്‍ നിന്നടക്കം കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. പതിനായിരത്തിലധികം ആളുകളാണ് ഇതിനകം ഇവിടെ കൊല്ലപ്പെട്ടത്. രാജ്യത്ത് ദാരിദ്ര്യവും പട്ടിണിയും പോഷകാഹാരകുറവും രൂക്ഷമായി അലട്ടുന്നുണ്ട്. ശിശു മരണ നിരക്കും വര്‍ധിച്ചിട്ടുണ്ട്.

യെമനിലെ പ്രധാന തുറമുഖ നഗരമായ ഹുദൈദയില്‍ യുദ്ധ വിരാമത്തിന് തയാറാണെന്ന് ആദ്യമായി സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഹൂതി വിമതരും സന്നദ്ധത അറിയിച്ച് രംഗത്തെത്തിയത്.

Related Articles