Current Date

Search
Close this search box.
Search
Close this search box.

അബ്ഹ എയര്‍പോര്‍ട്ട് ആക്രമണം: ഒരാള്‍ കൊല്ലപ്പെട്ടു, 21 പേര്‍ക്ക് പരുക്ക്

റിയാദ്: തെക്കന്‍ സൗദി അറേബ്യയിലെ അബ്ഹ സിവിലിയന്‍ വിമാനത്താവളത്തിനു നേരെ വീണ്ടും ഹൂതികളുടെ മിസൈലാക്രമണം. ആക്രമണത്തില്‍ ഒരു സിറിയന്‍ പൗരന്‍ കൊല്ലപ്പെട്ടു. നാല് ഇന്ത്യക്കാരടക്കം 21 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഞായറാഴ്ച രാത്രി പ്രാദേശിക സമയം 9.10നായിരുന്നു ഡ്രോണ്‍ ആക്രമണം. ഹൂതികളുടെ നിയന്ത്രണത്തിലുള്ള അല്‍ മാസിറാഹ് ടി.വിയാണ് വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. അബ്ഹ,ജീസാന്‍ വിമാനത്താവളങ്ങളെയായിരുന്നു തങ്ങള്‍ ലക്ഷ്യമിട്ടിരുന്നതെന്ന് ഹൂതികള്‍ പറഞ്ഞു.

ഇറാന്റെ പിന്തുണയുള്ള ഹൂതി സൈന്യത്തിന്റെ നേതൃത്വത്തില്‍ അബ്ഹ അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ തീവ്രവാദി ആക്രമണം ഉണ്ടായതായി സൗദിയും സ്ഥിരീകരിച്ചു. ഒരു സിറിയന്‍ പൗരന്‍ കൊല്ലപ്പെട്ടതായും 7 സിവിലിയന്‍മാര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നുമാണ് സൗദി അറിയിച്ചത്. എന്നാല്‍ 21 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

പരുക്കേറ്റ ഇന്ത്യക്കാരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത് പാര്‍ക്കിങ്ങിനായി പോകുന്ന വിമാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. എന്നാല്‍ എയര്‍പോര്‍ട്ടിലെ റസ്‌റ്റോറന്റിലാണ് ഡ്രോണ്‍ പതിച്ചത്. മറ്റു നാശനഷ്ടങ്ങളില്ലെന്നും ആക്രമണം വിമാന സര്‍വീസുകളെ ബാധിച്ചിട്ടില്ലെന്നും സൗദി അറിയിച്ചു.

Related Articles