Current Date

Search
Close this search box.
Search
Close this search box.

യെമന്‍ യുദ്ധം: യു.എസ് പിന്തുണ പിന്‍വലിക്കണമെന്ന പ്രമേയം പ്രതിനിധി സഭ പാസാക്കി

വാഷിങ്ടണ്‍ ഡി.സി: യെമന്‍ യുദ്ധത്തില്‍ യു.എസിനുള്ള പങ്ക് അവസാനിപ്പിക്കണമെന്നാവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് യു.എസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ് (യു.എസ് പ്രതിനിധി സഭ).

സൗദിയുടെയും യു.എ.ഇയുടെയും നേതൃത്വത്തില്‍ യെമനില്‍ നടത്തുന്ന യുദ്ധത്തിന് യു.എസ് നല്‍കുന്ന പിന്തുണ അവസാനിപ്പിക്കണമെന്നാണ് സഭ പാസാക്കിയ ബില്ലില്‍ ആവശ്യപ്പെട്ടത്. പ്രമേയത്തില്‍ ട്രംപിനെ ശാസിക്കുന്നുമുണ്ട്. ഇക്കാര്യമാവശ്യപ്പെട്ട ബില്‍ പ്രസിഡന്റ് ട്രംപിന് അയക്കുകയും ചെയ്തിട്ടുണ്ട്. 175നെതിരെ 247 വോട്ടുകള്‍ക്കാണ് പ്രമേയം പാസാക്കിയത്.

എന്നാല്‍, ബില്ല് തള്ളാന്‍ പ്രസിഡന്റിന് വീറ്റോ അധികാരമുണ്ട്. പതിവു പോലെ ട്രംപ് ബില്ല് തള്ളിക്കളയുമെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. യു.എസ് കോണ്‍ഗ്രസിലെ അധോസഭയാണ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ്. നേരത്തെ യു.എസ് സെനറ്റും ഇതേ ആവശ്യമുന്നയിച്ചുള്ള പ്രമേയം പാസാക്കിയിരുന്നു. യു.എസിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള പ്രമേയം പ്രസിഡന്റിന്റെ മുന്നിലെത്തുന്നത്.

Related Articles