Current Date

Search
Close this search box.
Search
Close this search box.

ഹൂതി മിസൈലാക്രമണത്തിനെതിരെ ശക്തമായ നടപടിയെന്ന് സൗദി-യു.എ.ഇ സഖ്യം

റിയാദ്: കഴിഞ്ഞ ദിവസം സൗദിയിലെ അബഹ വിമാനത്താവളത്തിനു നേരെ ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് സൗദി-യു.എ.ഇ സംയുക്ത സഖ്യം അറിയിച്ചു. തിങ്കളാഴ്ച രാത്രി ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ചാണ് യെമനിലെ ഹൂതി വിമതര്‍ വിമാനത്താവളത്തിനു നേരെ ആക്രമണം നടത്തിയത്. ആക്രമണ പദ്ധതി സൗദി വ്യോമസേന തകര്‍ക്കുകയും മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് 26 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ചയാണ് യു.എ.ഇ-സൗദി സംയുക്ത സഖ്യത്തിന്റെ വക്താക്കള്‍ പ്രസ്താവനയില്‍ ഹൂതികള്‍ക്കെതിരെ ശക്തമായ തിരിച്ചടി ഉണ്ടാവുമെന്ന് പ്രതികരിച്ചത്.

Related Articles