Current Date

Search
Close this search box.
Search
Close this search box.

സ്വവര്‍ഗരതിക്ക് നിയമാംഗീകാരം നല്‍കുന്ന നടപടി അംഗീകരിക്കാനാവില്ല: ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സ്വകാര്യതയുടെയും പേരില്‍ സ്വവര്‍ഗരതിക്ക് നിയമാംഗീകാരം നല്‍കുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്. പ്രകൃതി നിയമങ്ങളെ വെല്ലുവിളിക്കുന്ന വലിയ സാമൂഹിക തിന്മയാണ് സ്വവര്‍ഗരതി. സദാചാരബോധവും ധാര്‍മിക മൂല്യങ്ങളുമുള്ള ഒരു സമൂഹത്തിനും ഇത്തരം വൈകൃതങ്ങളെ പൊറുപ്പിക്കാനാവില്ല. പൗരാവകാശങ്ങളിലും വ്യക്തിയുടെ സ്വകാര്യതയ്ക്കും മേല്‍ ഭരണകൂടങ്ങള്‍ കയ്യേറ്റം നടത്തുന്നുവെന്നത് യാഥാര്‍ഥ്യമാണ്. അത്തരം പ്രവണതകളെ തടയുന്നതിന് സമഗ്രമായ നിയമനിര്‍മാണം നടത്തുന്നതിന് പകരം സമൂഹത്തിന്റെ ധാര്‍മികബോധത്തിന് മേല്‍ നടത്തുന്ന കയ്യേറ്റം അപലപനീയമാണെന്നും അമീര്‍ പ്രസ്താവനയില്‍ പറഞ്ഞു. നിയമങ്ങളും ചട്ടങ്ങളും മാത്രമല്ല, ഉദാത്തമായ ധാര്‍മിക സദാചാര മൂല്യങ്ങള്‍ കൂടിയാണ് സമൂഹത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നത്.

ഇവ തമ്മിലുള്ള പാരസ്പര്യമാണ് പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്. സമൂഹത്തിന്റെ ധാര്‍മികതയെയും സദാചാരത്തെയും മാനിക്കാനുള്ള ബാധ്യത ഭരണകൂടങ്ങള്‍ക്കും നീതിന്യായ സ്ഥാപനങ്ങള്‍ക്കുമുണ്ട്.
മനോവൈകൃതങ്ങളുടെ കൂട്ടത്തിലാണ് സ്വവര്‍ഗലൈംഗികത കണക്കാക്കപ്പെട്ടിരുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും മനോരോഗങ്ങളുടെ കൂട്ടത്തില്‍ നിന്നും അത് ഒഴിവാക്കപ്പെടാന്‍ കാരണം ശാസ്ത്രീയ പിന്‍ബലമായിരുന്നില്ല,മറിച്ച് സാമൂഹിക സമ്മര്‍ദമായിരുന്നു. മനോരോഗങ്ങളുടെയും മറ്റ് രോഗങ്ങളുടെയും വ്യാപനത്തിന് സ്വവര്‍ഗ ലൈംഗികത കാരണമാകുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

സ്വവര്‍ഗലൈംഗികതക്ക് സാധുതയും പ്രോല്‍സാഹനവും നല്‍കുന്ന നടപടികള്‍ സ്വാഗതം ചെയ്യപ്പെടുന്നത് നമ്മുടെ നാടിനെ ഗ്രസിച്ചിരിക്കുന്ന ധാര്‍മികാധപതനത്തിന്റെ ആഴമാണ് സൂചിപ്പിക്കുന്നത്. അറപ്പുളവാക്കുന്ന നീചകൃത്യങ്ങള്‍ ന്യായീകരിക്കപ്പെടുന്നത് മലീമസമായ സാമൂഹികാന്തരീക്ഷത്തിന്റെ സൂചനയാണ്.
ട്രാന്‍സ് ജന്‍ഡേഴ്സ് അനുഭവിക്കുന്ന പ്രതിസന്ധികളെ അനുഭാവപൂര്‍വം പരിഗണിക്കാന്‍ സമൂഹവും ഭരണകൂടവും തയാറാകണം. ട്രാന്‍സ്ജന്‍ഡേഴ്സിനെ പരിഗണിക്കുന്ന പ്രത്യേക നിയമനിര്‍മാണം അനിവാര്യമാണ്.

ട്രാന്‍സ്ജന്‍ഡേഴ്സ് അനുഭവിക്കുന്ന സാമൂഹികമായ വിവേചനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും പരിഹാരമാവാന്‍ നിലവിലെ സുപ്രീം കോടതി ഇടപെടല്‍ പര്യാപ്തമല്ല. സ്വവര്‍ഗലൈഗിംകതക്ക് അംഗീകാരം നല്‍കുന്ന നടപടികള്‍ അവരുടെ പ്രതിസന്ധികള്‍ വര്‍ധിക്കാന്‍ കാരണമാവും. അവര്‍ കൂടുതല്‍ ചൂഷണത്തിന് വിധേയമാകാനും ഇടയാക്കും. ട്രാന്‍സ്ജന്‍ഡേഴ്സിന്റെ പേരില്‍ ഉദാര ലൈംഗികവാദികളും സദാചാരവിരുദ്ധരുമാണ് കോടതി ഇടപെടലിനെ ആഘോഷമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Articles