Current Date

Search
Close this search box.
Search
Close this search box.

റമദാന്‍ അവസാനത്തിലും വിജനമായി ഹറം

മക്ക: പുണ്യറമദാന്‍ അവസാന പത്തിലേക്ക് പ്രവേശിക്കുമ്പോഴും ആളനക്കമില്ലാതെ വിജനമായി ഇരു ഹറമുകളും. സാധാരണ റമദാനില്‍ വിശ്വാസികളെ്‌കൊണ്ട് നിറഞ്ഞൊഴുകുന്ന മക്കയിലും മദീനയിലും ഇത്തവണ ശ്മാശന മൂകതയാണ് അനുഭവപ്പെട്ടത്. ഹറമില്‍ ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തിയാണ് നമസ്‌കാരവും മറ്റു ചടങ്ങുകളും ഇപ്പോള്‍ നടത്തുന്നത്.

സൗദിയില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച മക്ക നഗരിയില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ ആണ്. ചുരുക്കം ജീവനക്കാര്‍ പങ്കെടുക്കുന്ന പ്രാര്‍ഥന മാത്രമാണ് കഅ്ബക്കരികില്‍ തുടരുന്നത്. നോമ്പ് തുറയൊരുക്കുന്ന മുറ്റത്തും രാപ്പകല്‍ ഭേദമന്യേ പ്രാര്‍ഥനക്കിരിക്കുന്ന മതാഫിന്റെ തട്ടുകളും ശൂന്യമാണ്. ആളുകള്‍ നിറയുന്ന ഹറമിന്റെ ഓരോ കോണും കോവിഡിനെ നേരിടുന്നതിന്റെ ഭാഗമായി ഒഴിച്ചിട്ടിരിക്കുകയാണ്. അത്യപൂര്‍വ കാഴ്ചയായ ഇത് വിശ്വാസികള്‍ക്ക് ആത്മനൊമ്പരത്തിന്റെ കാഴ്ചയായി മാറുകയാണ്.

Related Articles