ഹൈദരാബാദ്: തെലങ്കാനയിലെ നര്‍സാപൂരില്‍ മുസ്ലിം ഹോട്ടലുടമക്കെതിരെ സംഘ്പരിവാര്‍ ഗുണ്ടകളുടെ ക്രൂര മര്‍ദനം. ജയ് ശ്രീറാം വിളികളുമായി സംഘടിച്ചെത്തിയ ഗുണ്ടാസംഘം ഹോട്ടലുടമയെ വിളിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. ഇതു കണ്ട് തടയാനിറങ്ങിയ ഗര്‍ഭിണിയായ സഹോദരിയുടെ ഗര്‍ഭം മര്‍ദനത്തിനിടെ അലസി.
ഹോട്ടലിലേക്ക് ഗ്യാസ് സിലിണ്ടര്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ആക്രണത്തിലെത്തിയത്. മര്‍ദനത്തിന്റെ വീഡിയോ ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ആക്രമികള്‍ യുവാവിനെ ഷര്‍ട്ടും പാന്റും വലിച്ചൂരി മര്‍ദിക്കുന്നതും ഇത് തടയാന്‍ ചെന്ന സഹോദരിയെ ആക്രമിക്കുന്നതുമെല്ലാം വീഡിയോവിലുണ്ട്. രണ്ട് സ്ത്രീകളെ യുവാവിനെ മര്‍ദിക്കരുതെന്ന് കൈ കൂപ്പി അഭ്യര്‍ത്ഥിക്കുന്നതും ഇത് വകവെക്കാതെ നിലത്തിട്ട് ചവിട്ടുന്നതുമെല്ലാം വീഡിയോവിലുണ്ട്.
സമാനമായി ബിഹാറിലെ സിവാനില്‍ നിന്നും ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ നിന്നും മുസ്ലിം യുവാക്കളെ സംഘ്പരിവാര്‍ ഗുണ്ടകള്‍ മര്‍ദിച്ചതിന്റെ വീഡിയോകളും വാര്‍ത്തകളും വ്യാഴാഴ്ച ‘ഹിന്ദുത്വ വാച്ച്’ ട്വീറ്റ് ചെയ്തിട്ടുണ്ട്.
വീഡിയോ
https://twitter.com/i/status/1661612961683718145