Current Date

Search
Close this search box.
Search
Close this search box.

ഉദയ്പൂര്‍: ഹിന്ദുത്വ സംഘടനകളുടെ റാലി നടക്കുന്ന റൂട്ടില്‍ കര്‍ഫ്യൂവിന് ഇളവ്- വീഡിയോ

ഉദയ്പൂര്‍: രാജസ്ഥാനിലെ ഉദയ്പൂരില്‍ ടെയ്‌ലറായ കനയ്യ ലാല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് റാലിയുമായി ഹിന്ദുത്വ സംഘടനകള്‍. രാജസ്ഥാനിലെ എല്ലാ ജില്ലകളിലു ആളുകള്‍ കൂടുന്നത് നിരോധിച്ച് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നതിനിടയിലാണ് റാലി സംഘടിപ്പിച്ചത്.

കാവി പതാകയും വിദ്വേഷ മുദ്രാവാക്യങ്ങളും ഉയര്‍ത്തിയാണ് നൂറുകണക്കിന് പേര്‍ അണിനിരന്ന മാര്‍ച്ച് ഉദയ്പൂരില്‍ നടന്നത്. ‘സര്‍വ ഹിന്ദു സമാജ്’ എന്ന പേരിലാണ് വ്യാഴാഴ്ച റാലി സംഘടിപ്പിച്ചത്. നഗരത്തിലെ ടൗണ്‍ഹാളില്‍ നിന്നാരംഭിച്ച് കലക്ടറേറ്റ് ഓഫീസിലേക്കായിരുന്നു റാലി സംഘടിപ്പിച്ചത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. റാലിക്കിടെ കല്ലേറുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് പൊലിസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

റാലിക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് ഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ദിനേശ് എം.എന്‍ പറഞ്ഞു. സി.പി.സി സെക്ഷന്‍ 144 പ്രകാരം രാജസ്ഥാനിലെ എല്ലാ ജില്ലകളിലും നാലോ അതിലധികമോ ആളുകള്‍ ഒത്തുകൂടുന്നതിനും പ്രകടനം നടത്തുന്നതിനും ഒരു മാസത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ റാലി നടക്കുന്ന റൂട്ടില്‍ കര്‍ഫ്യൂവില്‍ ഇളവ് വരുത്തിയതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പി.ടി.ഐ വാര്‍ത്ത ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

 

 

Related Articles