മുംബൈ: മുസ്ലിം വിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തി മുംബൈയില്‍ തീവ്ര ഹിന്ദുത്വ സംഘടനയുടെ റാലി. ഞായറാഴ്ച നടന്ന റാലിയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. നാല് കിലോമീറ്ററിലധികം ദൂരം പിന്നിട്ട റാലിയില്‍ മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ മുദ്രാവാക്യങ്ങളാണ് മുഴങ്ങിക്കേട്ടതെന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍എസ്എസ്), ബജ്‌റംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്പി) തുടങ്ങിയ ഹിന്ദുത്വ തീവ്രവാദ സംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരും റാലിയില്‍ അണിനിരന്നിരുന്നു. സകാല്‍ ഹിന്ദു സമാജ് ‘ഹിന്ദു ജന്‍ ആക്രോശ് മോര്‍ച്ച’ എന്ന പേരിലാണ് റാലി സംഘടിപ്പിച്ചത്.
റാലി സെന്‍ട്രല്‍ മുംബൈയിലെ ദാദറിലെ ശിവാജി പാര്‍ക്കില്‍ നിന്ന് ആരംഭിച്ച് പരേലിലെ കംഗര്‍ മൈതാനിയില്‍ സമാപിച്ചതായി പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബി.ജെ.പിയുടെ നിരവധി നേതാക്കളും എം.എല്‍.എമാരും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേനയിലെ അംഗങ്ങളും റാലിയില്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. റാലിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
Hindu Jan Akrosh Morcha from Shivaji Park to Kamgar Maidan Mumbai
Can see Sena Bhawan in video
Khalbali hai Khalbali #HinduJanAkroshMorcha 🚩🔥 pic.twitter.com/tMoVEj9Qjw— Nandini Idnani 🇮🇳🚩 (@nandiniidnani69) January 29, 2023