India TodayNews

അക്രമികള്‍ തീയിട്ട വീട്ടില്‍ നിന്ന് മുസ്ലിം കുടുംബങ്ങളെ രക്ഷിച്ച ഹിന്ദു യുവാവ് ഗുരുതരാവസ്ഥയില്‍

ന്യൂഡല്‍ഹി: സംഘ്പരിവാര്‍ ഗുണ്ടകള്‍ അഴിഞ്ഞാടിയ ഡല്‍ഹിയില്‍ ഇപ്പോഴും കനലൊടുങ്ങിയിട്ടില്ല. വര്‍ഗ്ഗീയ സംഘര്‍ഷം ആളിക്കത്തിച്ച് ഹിന്ദു-മുസ്ലിം കലാപം സൃഷ്ടിച്ച ഡല്‍ഹിയില്‍ നിന്നും മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്ന നിരവധി വാര്‍ത്തകളും വന്നുകൊണ്ടിരിക്കുന്നുണ്ട്. അക്രമികള്‍ തീയിട്ട വീടുകളില്‍ നിന്നും ആറ് മുസ്ലിം കുടുംബങ്ങളെയാണ് ഹിന്ദു യുവാവ് രക്ഷിച്ചത്. എന്നാല്‍ യുവാവ് ഇപ്പോള്‍ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

പ്രേംകാന്ത് ബാഗെല്‍ എന്ന യുവാവാണ് സ്വന്തം ജീവന്‍ മാനിക്കാതെ ആറ് മുസ്ലിം കുടുംബങ്ങളെ കലാപത്തില്‍ നിന്നും രക്ഷിച്ചതത്. തന്റെ മുസ്ലിം അയല്‍വാസികളുടെ വീടിന് തീപിടിക്കുന്നത് കണ്ട പ്രേംകാന്ത് ബാഗെല്‍ അവരെ സഹായിക്കാന്‍ ഇറങ്ങുകയായിരുന്നു. അക്രമികള്‍ പെട്രോള്‍ ബോംബ് എറിഞ്ഞാണ് വീടുകള്‍ക്ക് തീയിട്ടത്. അഗ്‌നിക്കിരയായ വീട്ടില്‍ നിന്ന് ആളുകളെ രക്ഷിക്കുന്നതിനിടയില്‍ ബാഗെലിനും ഗുരുതരമായി പൊള്ളലേറ്റു. അകത്ത് കുടുങ്ങിയ സുഹൃത്തിന്റെ പ്രായമായ അമ്മയെ രക്ഷിക്കുന്നതിനിടെയാണ് ബാഗലിന് പൊള്ളലേറ്റത്.

പൊള്ളലേറ്റ ബാഗെലിനെ ആശുപത്രിയിലെത്തിക്കാന്‍ അയല്‍ക്കാര്‍ ആംബുലന്‍സ് വിളിച്ചെങ്കിലും മെഡിക്കല്‍ വാഹനം അവിടേക്ക് എത്തില്ലെന്ന വിവരമാണ് ലഭിച്ചത്. 70 ശതമാനം പൊള്ളലേറ്റ ബാഗെല്‍ രാത്രി മുഴുവന്‍ വീട്ടില്‍ ചെലവഴിക്കുകയായിരുന്നു. ഇപ്പോള്‍ ജി.ടി.ബി ആശുപത്രിയില്‍ ചികിത്സയിലാണ് യുവാവ്.

Facebook Comments
Related Articles
Show More
Close
Close