Current Date

Search
Close this search box.
Search
Close this search box.

ഗാന്ധിജിയുടെ ചിത്രത്തിന് നേരെ വെടിവെച്ച് ഹിന്ദു മഹാസഭ

അലീഗഢ്: രാഷ്ട്രപിതാവായ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ക്രൂരമായ പ്രകോപനവുമായി ഹിന്ദു മഹാസഭ. ഗാന്ധിജിയുടെ ചിത്രത്തിന് നേരെ തോക്ക് ചൂണ്ടി വെടിവെച്ചാണ് അവര്‍ ഗാന്ധി വധം ആഘോഷിച്ചത്. അലീഗഢിലാണ് ബുധനാഴ്ച രാജ്യത്തെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ഷാകുന്‍ പാണ്ഡ്യേ ആണ് ഗാന്ധിജിയുടെ ചിത്രത്തോടെയുള്ള രൂപത്തിലെ ഞെഞ്ചിലേക്ക് വെടിവെക്കുകയും പ്രതീകാത്മകമായി രക്തം വാര്‍ത്തുകയും ചെയ്തത്.

സമീപത്തു നിന്ന് പ്രവര്‍ത്തകര്‍ ഹര്‍ഷാരവും മുഴക്കുന്നതും കാണാം. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇതിലൂടെ ഗാന്ധി വധം അനുസ്മരിക്കുകയും ആഘോഷിക്കികയുമാണ് ഹിന്ദുമഹാസഭ ചെയ്തത്. വാര്‍ത്ത പുറത്തുവന്നതോടെ വ്യാപകമായ പ്രതിഷേധങ്ങളാണ് വിവിധ മേഖലയില്‍ നിന്നും ഉയര്‍ന്നു വരുന്നത്. അതേസമയം, ബി.ജെ.പി നേതൃത്വമോ പ്രധാനമന്ത്രിയോ വിഷയത്തില്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ഗാന്ധിജിയുടെ രൂപത്തില്‍ വെടിവെച്ച ശേഷം അവര്‍ ഗോഡ്‌സെയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു.

Related Articles