Current Date

Search
Close this search box.
Search
Close this search box.

പ്രൊവിഡന്‍സിലെ ഹിജാബ് വിലക്കിനെതിരെ സമരം: ജയിലിലടക്കപ്പെട്ടവര്‍ക്ക് ജാമ്യം

കോഴിക്കോട്: കോഴിക്കോട് പ്രൊവിഡന്‍സ് സ്‌കൂളിലെ ഹിജാബ് വിലക്കിനെതിരെ മാര്‍ച്ച് നടത്തിയതിന് അറസ്റ്റ് ചെയ്ത് ജയിലിലടച്ച എസ്.ഐ.ഒ-ജമാഅത്ത് പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു. വ്യാഴാഴ്ച കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യം നല്‍കിയത്. നേരത്തെ രണ്ട് തവണ ഇതേ കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. 10 ദിവസത്തെ ജയില്‍ വാസത്തിനു ശേഷമാണ് ജാമ്യം ലഭിക്കുന്നത്. ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് തന്നെ പുറത്തിറങ്ങാനാകുമെന്നാണ് കരുതുന്നത്.

എസ്.ഐ.ഒയും ജി.ഐ.ഒയും സംയുക്തമായാണ് സെപ്റ്റംബര്‍ 26ന് പ്രൊവിഡന്‍സിലേക്ക് ബഹുജന മാര്‍ച്ച് നടത്തിയിരുന്നത്. ഹിജാബ് വിലക്കേര്‍പ്പെടുത്തിയ സ്‌കൂളിന്റെ അംഗീകാരം സര്‍ക്കാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. എസ്.ഐ.ഒ, ജി.ഐ.ഒ കോഴിക്കോട് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. സമാധാനപരമായി മാര്‍ച്ച് നടത്തിയ പ്രവര്‍ക്കരെ പൊലിസ് അകാരണമായി അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

എസ്.ഐ.ഒ, ജി.ഐ.ഒ നേതാക്കളടക്കം 17പേരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. വനിത പ്രവര്‍ത്തകര്‍ക്ക് നേരത്തെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിമാരായ ടി.കെ സഈദ്, കെ.പി തഷ്രീഫ്, അഡ്വ. റഹ്‌മാന്‍ ഇരിക്കൂര്‍, കെ.പി അസ്ലഹ്, ശഫാഖ് കക്കോടി, ജാസിര്‍ ചേളന്നൂര്‍, നാസിം പൈങ്ങോട്ടായി, സിയാസുദ്ദീന്‍ ഇബ്നു ഹംസ, വസീം,മുഹമ്മദ് അജ്മല്‍, അബ്ദുല്‍ ഗഫൂര്‍, അബ്ദുറഷീദ്,അജ്വദ്,നജാദ്, ഷമീം എന്നിവരാണ് അറസ്റ്റ് വരിച്ച് ജയിലിലായത്.

Related Articles