Current Date

Search
Close this search box.
Search
Close this search box.

ഹിജാബ് നിരോധനം: വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്തുണയേറുന്നു

ബംഗളൂരു: കര്‍ണാടകയിലെ വിവിധ കോളേജുകളില്‍ ഹിജാബ് നിരോധിച്ച നടപടിയില്‍ പ്രതിഷേധിച്ചും നിരോധനത്തിനെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്തുണയുമായി സാമൂഹ്യ,സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരാണ് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലായി ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലെ ട്രെന്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് ഹിജാബ് വിലക്കാണ്. ഹിജാബ് അണിയാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന മൗലികാവകാശവും ഇഷ്ടമുള്ള വേഷം അണിയാനുള്ള സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും ഹിജാബ് അണിഞ്ഞതിന്റെ പേരില്‍ വിദ്യാഭ്യാസം നിഷേധിക്കാന്‍ പാടില്ലെന്നും വിവിധ കോണുകളില്‍ നിന്നും അഭിപ്രായമുയര്‍ന്നു.

മലാല യൂസുഫ് സായ്, ഉമര്‍ അബ്ദുല്ല, പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി, ശശി തരൂര്‍, സിദ്ധരാമയ്യ,റാണ അയ്യൂബ്, സാറ ജോസഫ് തുടങ്ങി നിരവധി പേരാണ് വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ അറിയിച്ചത്. കൂടാതെ എസ്.എഫ്.ഐ, എം.എസ്.എഫ്, കെ.എസ്.യു, ഫ്രറ്റേണിറ്റി, എസ്.കെ.എസ്.എസ്.എഫ്, എം.എസ്.എം, എസ്.ഐ.ഒ, ജി.ഐ.ഒ, ഹരിത, സമസ്ത ഇ.കെ, സമസ്ത കാന്തപുരം, ജമാഅത്തെ ഇസ്ലാമി, മുജാഹിദ് സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, ഹിജാബ് നിരോധിക്കണമെന്നാവശ്യപ്പെട്ടും ഹിജാബണിഞ്ഞ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് നേരെയും സംഘ്പരിവാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയിലും അല്ലാതെയും വ്യാപക വര്‍ഗ്ഗീയതകളും വിദ്വേഷവും ആളിക്കത്തിക്കുന്നുമുണ്ട്.

ഉഡുപ്പിയിലെ പി.യു കോളേജിലാണ് ആദ്യമായി ജനുവരി ഒന്നു മുതല്‍ ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികളെ ക്ലാസില്‍ നിന്ന് പുറത്താക്കിയത്. ഇതിന്റെ ചുവടു പിടിച്ച് കര്‍ണാടകയിലെ വിവിധ കോളേജുകളില്‍ ഹിജാബ് നിരോധിക്കാന്‍ തീരുമാനിക്കുകയും ഹിജാബണിഞ്ഞവരെ കോളേജ് ഗേറ്റില്‍ തടയുകയുമായിരുന്നു.

ഉഡുപ്പി കുന്ദാപുര സ്‌കൂള്‍, ഡോ. ബി.ബി ഹെഗ്‌ഡെ കോളേജ്, ഭണ്ഡാര്‍ക്കേഴ്‌സ് ആര്‍ട്ട് ആന്‍ഡ് സയന്‍സ് കോളേജ്, ബംഗളൂരു പി.ഇ.എസ് കോളേജ്, ചിക്മംഗളൂരു ഐ.ഡി.എസ്.ജി കോളേജേ എന്നിവിടങ്ങളിലും വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി. ഇവിടങ്ങളില്‍ സംഘ്പരിവാര്‍ അനുകൂല വിദ്യാര്‍ത്ഥികള്‍ കാവി ഷാള്‍ ധരിച്ച് ഹിജാബിനെതിരെ മുദ്രാവാക്യം വിളിക്കുകയും കാവി പതാക ക്യാംപസില്‍ നാട്ടുകയും ചെയ്തിട്ടുണ്ട്.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles