Current Date

Search
Close this search box.
Search
Close this search box.

ഹിജാബ് വിലക്ക്: പ്രൊവിഡന്‍സിലേക്ക് എസ്.ഐ.ഒ മാര്‍ച്ച്, 15 പേരെ അറസ്റ്റ് ചെയ്തു

കോഴിക്കോട്: കോഴിക്കോട് പ്രൊവിഡന്‍സ് സ്‌കൂളിലെ ഹിജാബ് വിലക്കിനെതിരെ എസ്.ഐ.ഒയും ജി.ഐ.ഒയും സംയുക്തമായി സ്‌കൂളിലേക്ക് ബഹുജന മാര്‍ച്ച് നടത്തി. മാര്‍ച്ച് സ്‌കൂള്‍ ഗേറ്റിനു സമീപം പൊലിസ് തടഞ്ഞു. മാര്‍ച്ച് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജനറല്‍ സെക്രട്ടറി പി റുക്‌സാന, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അംജദ് അലി, ജനറല്‍ സെക്രട്ടറി അന്‍വര്‍ സ്വലാഹുദ്ദീന്‍, ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി ആയിശ ഗഫൂര്‍, ഫൈസല്‍ പൈങ്ങോട്ടായി, ലുലു മുജീബ് എന്നിവര്‍ സംസാരിച്ചു.

 

പൊലിസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. എസ്.ഐ.ഒ, ജി.ഐ.ഒ നേതാക്കളടക്കം 17പേരെ പൊലിസ് അറസ്റ്റ് ചെയ്തു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിമാരായ ടി.കെ സഈദ്, കെ.പി തഷ്‌രീഫ്, അഡ്വ. റഹ്‌മാന്‍ ഇരിക്കൂര്‍, കെ.പി അസ്‌ലഹ്, ശഫാഖ് കക്കോടി, ജാസിര്‍ ചേളന്നൂര്‍, നാസിം പൈങ്ങോട്ടായി, സിയാസുദ്ദീന്‍ ഇബ്‌നു ഹംസ, വസീം,മുഹമ്മദ് അജ്മല്‍, അബ്ദുല്‍ ഗഫൂര്‍, അബ്ദുറഷീദ്, ഫാസില, സഫിയ, അജ്‌വദ്,നജാദ്, ഷമീം എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരെ പൊലിസ് കോടതിയില്‍ ഹാജരാക്കി.

ഹിജാബ് വിലക്കേര്‍പ്പെടുത്തിയ സ്‌കൂളിന്റെ അംഗീകാരം സര്‍ക്കാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. എസ്.ഐ.ഒ, ജി.ഐ.ഒ കോഴിക്കോട് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. സമാധാനപരമായി മാര്‍ച്ച് നടത്തിയതിന് നേതാക്കളെ അറസ്റ്റ് ചെയ്ത പൊലിസ് നടപടിയെ എസ്.ഐ.ഒ കേരള അപലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു.

???? കൂടുതല്‍ വായനക്ക് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ … ????: https://chat.whatsapp.com/KcaSUOBtFi97cUjnUYXVVV.

Related Articles