Current Date

Search
Close this search box.
Search
Close this search box.

അറബ് ലോകത്ത് പുകവലിക്കാര്‍ കൂടുതല്‍ ജോര്‍ദാനില്‍

അമ്മാന്‍: അറബ് ലോകത്ത് പുകവലിക്കാരില്‍ ഏറ്റവും കൂടുതല്‍ ഉള്ളത് ജോര്‍ദാനില്‍. ലോകത്ത് നാലാം സ്ഥാനത്തുമാണ് ജോര്‍ദാനികള്‍. ജോര്‍ദാനിലെ കിങ് ഹുസൈന്‍ ക്യാന്‍സര്‍ സെന്റര്‍ ആണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പുകവലിയുടെ ദുരന്തങ്ങളെക്കുറിച്ചുള്ള ഒരു പരിപാടിയില്‍ സംസാരിക്കവെ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ അസീം മന്‍സൂര്‍ ആണ് കണക്കുകള്‍ പുറത്തുവിട്ടത്.

ഈ മഹാവിപത്ത് കൊണ്ടുള്ള ദൂഷ്യങ്ങളില്‍ വിചിന്തനം നടത്താന്‍ ഈ കണക്കുകള്‍ കൊണ്ട് സാധിക്കും. ഇത് കുട്ടികളുടെയും രാജ്യത്തെ പൊതുജനത്തിന്റെ ആരോഗ്യത്തെയും എത്രത്തോളം ബാധിച്ചുവെന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. ക്യാന്‍സറുമായി നേരിട്ട് ബന്ധമുള്ള പുകവലിക്ക് അടിപ്പെടുന്നതിനെതിരെ പോരാട്ടം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിചച്ചേര്‍ത്തു.

Related Articles