Current Date

Search
Close this search box.
Search
Close this search box.

ഹിസ്ബുള്ളയുടെ റോക്കറ്റ് ഇസ്രായേലിന്റെ എല്ലായിടത്തുമെത്തും: ഇറാന്‍

തെഹ്‌റാന്‍: ഹിസ്ബുള്ളയുടെ റോക്കറ്റുകള്‍ക്ക് ഇസ്രായേലിന്റെ എല്ലാ ഭാഗത്തും എത്താന്‍ സാധിക്കുമെന്ന് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് തലവന്‍ മുഹമ്മദ് അലി ജാഫരി പറഞ്ഞു. ”നൈല്‍ മുതല്‍ യൂഫ്രട്ടീസ് വരെ മുഴുവന്‍ പ്രദേശങ്ങളും കൈയടക്കാമെന്നാണ് സയണിസ്റ്റുകള്‍ ചിന്തിക്കുന്നത്.

കഴിഞ്ഞ 50 വര്‍ഷമായി ഈ പദ്ധതി നടപ്പാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഈ വ്യാജ അസ്ഥിത്വം വിപുലീകരിക്കാനാകില്ല.” അദ്ദേഹം പറഞ്ഞു. ശത്രുക്കള്‍ക്ക് ഈ മേഖലയില്‍ യാതൊരു വിജയവും കൈവരിക്കാനായിട്ടില്ല. അവരുടെ എല്ലാ പദ്ധതികളും പരാജയപ്പെടുകയാണുണ്ടായത്. അവര്‍ കൈയേറിയ ഭൂരിഭാഗം ഭൂപ്രദേശങ്ങളും അവര്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ട്- ജാഫരി പറഞ്ഞു.

Related Articles