Current Date

Search
Close this search box.
Search
Close this search box.

ലെബനാനില്‍ ഇസ്രായേല്‍ ഡ്രോണ്‍ ഹിസ്ബുള്ള തകര്‍ത്തു

ബെയ്‌റൂത്ത്: ലെബനാന്റെ മുകളിലൂടെ പറന്ന ഇസ്രായേലിന്റെ ഡ്രോണ്‍ തകര്‍ത്തിട്ടെന്ന് ഹിസ്ബുള്ള അവകാശപ്പെട്ടു. ഐത അല്‍ ഷാബ് ടൗണിന് മുകളില്‍ വെച്ചാണ് ഡ്രോണ്‍ തകര്‍ത്ത് പിടിച്ചെടുത്തതെന്ന് ഹിസ്ബുള്ള അറിയിച്ചു. രാജ്യത്തുനിന്നും 2000ല്‍ ഇസ്രായേല്‍ പിന്‍വാങ്ങിയതിനു ശേഷം യു.എന്നിന്റെ നേതൃത്വത്തില്‍ അതിര്‍ത്തി അടയാളപ്പെടുത്തിയ ബ്ലൂ ലൈനിന് മുകളിലൂടെയാണ് ഡ്രോണ്‍ പറന്നത്.

അതേസമയം, തങ്ങളുടെ ഒരു ഡ്രോണ്‍ ബ്ലൂു ലൈനിന് മുകളില്‍ നിരീക്ഷണം നടത്തുന്നതിനിടെ ലെബനാന്റെ ഭൂപ്രദേശത്ത് വീണതായി ഇസ്രായേല്‍ സൈന്യവും അറിയിച്ചു.  കഴിഞ്ഞ മാസം ലെബനാനിലെ ഹിസ്ബുള്ള പോരാളികള്‍ നടത്തിയ ആക്രമണ ശ്രമത്തെ തകര്‍ത്തതായും ഇസ്രായേല്‍ അറിയിച്ചു. ഇസ്രായേലുമായി അതിര്‍ത്തി പങ്കിടുന്ന ലെബനാന്‍ പ്രദേശത്ത് ഹിസ്ബുള്ളയും ഇസ്രായേല്‍ സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കാറുണ്ട്.

 

Related Articles