Current Date

Search
Close this search box.
Search
Close this search box.

ലെബനാന്‍ അതിര്‍ത്തിയില്‍ ഇസ്രായേല്‍-ഹിസ്ബുള്ള വെടിവെപ്പ്

ബെയ്‌റൂത്ത്: വര്‍ഷങ്ങള്‍ക്ക് ശേഷം ഇസ്രായേലുമായി അതിര്‍ത്തി പങ്കിടുന്ന തെക്കന്‍ ലെബനാനില്‍ ഹിസ്ബുള്ളയും ഇസ്രായേല്‍ സൈന്യവും തമ്മില്‍ വെടിവെപ്പ് നടത്തി. ഞായറാഴ്ചയായിരുന്നു ഇസ്രായേലിന്റെ ഭാഗത്ത് നിന്നും കനത്ത ഷെല്ലാക്രമണം ഉണ്ടായത്. നേരത്തെ ഹിസ്ബുള്ള നടത്തിയ ആക്രമണത്തിന് ഇസ്രായേലിന്റെ ഭാഗത്തു നിന്നുള്ള മറുപടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മേഖലയില്‍ സംഘര്‍ഷം മൂര്‍ഛിച്ചതിനെത്തുടര്‍ന്ന് പ്രശ്‌നത്തില്‍ ഇടപെട്ട് ലബനാന്‍ പ്രധാനമന്ത്രി രംഗത്തെത്തി. സംഘര്‍ഷം വ്യാപിക്കുന്നത് തടയാന്‍ യു.എസും ഫ്രാന്‍സും പ്രശ്‌നത്തില്‍ ഇടപെടണമെന്നാണ് സഅദ് ഹരീരി ആവശ്യപ്പെട്ടത്.

മേഖലയില്‍ സമ്പൂര്‍ണ യുദ്ധത്തിലേക്ക് പോകുന്നതിന് മുമ്പ് അടിയന്തരമായി ഇടപെടണമെന്നാണ് യു.എസ്,ഫ്രാന്‍സ് രാഷ്ട്രതലവന്‍മാരോട് അദ്ദേഹം ടെലിഫോണ്‍ മുഖേന ആവശ്യപ്പെട്ടത്. സിറിയയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ള രണ്ട് പോരാളികള്‍ കൊല്ലപ്പെട്ടിരുന്നു. കൂടാതെ ഹിസ്ബുള്ളയുടെ ശക്തി കേന്ദ്രമായ വടക്കന്‍ ബെയ്‌റൂതില്‍ ഇസ്രായേലിന്റെ നേതൃത്വത്തില്‍ ഡ്രോണ്‍ ആക്രമണവും നടന്നിരുന്നു. തുടര്‍ന്നാണ് ഇസ്രായേലിന്റെ അതിര്‍ത്തിയില്‍ ഹിസ്ബുള്ള ഇസ്രായേല്‍ ആര്‍മി പോസ്റ്റിനും സൈനിക വ്യൂഹത്തിനും ടാങ്കറുകള്‍ക്കും നേരെ നിരവധി ആക്രമണങ്ങള്‍ നടത്തിയത്.

Related Articles