Current Date

Search
Close this search box.
Search
Close this search box.

സ്‌കൂളുകളില്‍ ശിരോവസ്ത്രം നിരോധിക്കാനൊരുങ്ങി ഓസ്ട്രിയ

വിയന്ന: പൊതു ഇടങ്ങളിലും സ്‌കൂളുകളിലും ശിരോവസ്ത്രം ധരിക്കുന്നത് നിരോധിക്കാനൊരുങ്ങി ഓസ്ട്രിയ. സെക്കന്‍ഡറി സ്‌കൂളുകളിലെ വിദ്യാര്‍ത്ഥിനികളും അധ്യാപികമാരും തലമറക്കുന്നത് നിരോധിക്കുന്നതിനെക്കുറിച്ചാണ് രാജ്യത്തുടനീളം ചര്‍ച്ച നടക്കുന്നതെന്നും പ്രത്യേകിച്ചും പാര്‍ലമെന്റിലും ഈ ചര്‍ച്ചയാണ് നടക്കുന്നതെന്നും ഓസ്ട്രിയ വിദ്യാഭ്യാസ മന്ത്രി ഹെയ്ന്‍സ് ഫാസ്മാന്‍ പറഞ്ഞു.

തിങ്കളാഴ്ച ഓസ്ട്രിയന്‍ ദേശീയ ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രസ്താവിച്ചത്. രാജ്യത്ത് എത്ര പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ ഹിജാബ് ധരിച്ച് സ്‌കൂളില്‍ പോകുന്നുണ്ടെന്നത് അറിയില്ല. എത്ര എണ്ണം എന്നതിലല്ല കാര്യം അതിന്റെ ഉള്ളടക്കത്തിലാണ് അദ്ദേഹം പറഞ്ഞു.

പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യത്തിനും അവരുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കും വേണ്ടിയാണ് ശിരോവസ്ത്ര നിരോധനം ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ മതപരമായതും ആദര്‍ശപരമായതുമായ ചിഹ്നങ്ങള്‍ ജോലിസമയത്ത് ഉപയോഗിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles