Current Date

Search
Close this search box.
Search
Close this search box.

കാനഡയില്‍ മുസ്‌ലിം വിരോധം വര്‍ധിക്കുന്നതായി സര്‍ക്കാര്‍ ഏജന്‍സികള്‍

ഓട്ടവ: രാജ്യത്ത് മുസ്‌ലിം സമുദായത്തിനെതിരെ വിദ്വേഷ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതായി സര്‍ക്കാര്‍ ഏജന്‍സികള്‍. മുസ്‌ലിംകള്‍ക്കെതിരെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങള്‍ 2021ല്‍ 71 ശതമാനം വര്‍ധിച്ചതായി സര്‍ക്കാര്‍ ഏജന്‍സികളുടെ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. 2020ല്‍ 84 ആക്രമണങ്ങളാണ് നടന്നതെങ്കില്‍ 2021ല്‍ 144 ആയി ഉയര്‍ന്നതായി ചൊവ്വാഴ്ച പുറത്തുവിട്ട പഠനത്തില്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് രാജ്യത്ത് മുസ്‌ലിംകള്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതാണിത് കാണിക്കുന്നത്.

2021ല്‍ വിദ്വേഷത്താല്‍ ഞങ്ങള്‍ക്ക് കനേഡിയന്‍ മുസ്‌ലിംകളെ നഷ്ടമായി. ഈ എണ്ണം മൊത്തം യാഥാര്‍ഥ്യമല്ല കാണിക്കുന്നത്. കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നതിനെക്കാള്‍ വിദ്വേഷ കുറ്റകൃത്യങ്ങള്‍ കൂടുതലാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു -സര്‍ക്കാര്‍ ഏജന്‍സികള്‍ പുറത്തുവിട്ട കണക്കുകളോട് പ്രതികരിച്ച് എന്‍.സി.സി.എം (National Council for Canadian Muslims) ട്വിറ്ററില്‍ കുറിച്ചു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles