Current Date

Search
Close this search box.
Search
Close this search box.

ബൈഡൻ ഇറാൻ നയത്തിൽ ഭേദ​ഗതി വരുത്തണം -ഹസൻ റൂഹാനി

തെഹ്റാൻ: യു.എസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിലെ ജോ ബൈഡന്റെ വിജയത്തിൽ പ്രതികരണവുമായി ഇറാൻ രാഷ്ട്രീയ പ്രമുഖർ. യു.എസ് സ്വതന്ത്ര ജനാധിപത്യത്തിന്റെ വികൃത മുഖത്തിനൊരു ഉദാഹരമാണിത്. ഫലം എന്തായിരുന്നാലും ഒരു കാര്യം കൃത്യമാണ്. യു.എസ് ഭരണവ്യവസ്ഥയുടെ രാഷ്ട്രീയവും സാംസ്കാരികവും ധാർമികവുമായ തകർച്ചയാണത് -ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ട്വിറ്ററിൽ കുറിച്ചു. യു.എസ് മാധ്യമങ്ങൾ ബൈ‍ഡന്റെ വിജയം റിപ്പോർട്ട് ചെയ്ത ഉടൻ, കഴിഞ്ഞ ആഴ്ചയിൽ നടത്തിയ പ്രസ്താവനയുടെ ഒരു ഭാ​ഗം ട്വിറ്ററിൽ വീണ്ടും പോസ്റ്റ് ചെയ്താണ് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ പ്രതികരിച്ചത്. കഴിഞ്ഞ ആഴ്ചയിൽ യു.എസ് തെരഞ്ഞെടുപ്പിനെ കുറിച്ച് “എന്തൊരു കാഴ്ച” എന്ന പരാമർശം അദ്ദേഹം നടത്തിയിരുന്നു.

ഇറാനുമായുള്ള പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ നയങ്ങളിൽ ജോ ബൈഡൻ ഭേദ​ഗതികൊണ്ടുവരണമെന്ന് ഇറൻ പ്രസി‍ഡന്റ് ​ഹസൻ റൂഹാനി പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ കാല പ്രവൃത്തികൾ മെച്ചപ്പെടുത്തുന്നതിനും, അന്തരാഷ്ട്ര നിയമങ്ങൾ പാലിച്ച് അന്താരാഷ്ട്ര പ്രതിബദ്ധത കെെകൊള്ളുന്നതിനും യു.എസ് ഭരണകൂടത്തിനുള്ള അവസരമാണ് ബൈ‍ഡൻ -അദ്ദേഹം പറഞ്ഞു.

Related Articles