Current Date

Search
Close this search box.
Search
Close this search box.

ലബനാന്‍: പ്രധാനമന്ത്രി സഅദ് ഹരീരി സഖ്യകക്ഷിക്ക് 72 മണിക്കൂര്‍ സമയം നല്‍കി

ബൈറൂത്ത്: റവന്യൂ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ നികുതി ചുമത്തിയ ഭരണകൂട തീരുമാനത്തിനെതിരായി വെള്ളിയാഴ്ച ജനം തെരുവില്‍ പ്രതിഷേധിച്ചു. രണ്ടാം ദിനം പ്രതിഷേധം അക്രമത്തിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ ലബനാന്‍ പ്രധാനമന്ത്രി സഅദ് ഹരീരി തന്റെ സഖ്യകക്ഷിക്ക് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുളള മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ 72 മണിക്കൂര്‍ സമയം നല്‍കി.

ഒരു വര്‍ഷമായി അധികാരത്തില്‍ തുടരുന്ന പ്രധാനമന്ത്രി ഹരീരിയുടെ ഭരണത്തിനെതിരായ കടുത്ത വെല്ലുവിളിയാണിത്. ലബനാന്‍ സാമ്പത്തിക പ്രതിസന്ധിയെ പരിഷ്‌കാരങ്ങളിലൂടെ കൂടുതല്‍ തടസ്സപ്പെടുത്തിയ പാര്‍ടി സഖ്യകക്ഷിയെ പ്രധാനമന്ത്രി ഹരീരി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കെ വിമര്‍ശിച്ചു. ‘സഖ്യകക്ഷിക്ക് 72 മണിക്കൂര്‍ സമയം നല്‍കിയിരിക്കുന്നു. അതിനുളളില്‍ അവര്‍ പരിഹാരം കൊണ്ടുവരികയും അത് ഞങ്ങളെ തൃപ്തിപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്- പ്രധാനമന്ത്രി ഹരീരി പറഞ്ഞു.

Related Articles