Current Date

Search
Close this search box.
Search
Close this search box.

ഈ രാജ്യത്തെ ദൈവം രക്ഷിക്കട്ടെ -സഅദ് ഹരീരി

ബയ്‌റൂത്ത്: ലബനാന്‍ പ്രധാനമന്ത്രി സഅദ് ഹരീരി വ്യാഴാഴ്ച രാജിവെച്ചു. കഴിഞ്ഞ എട്ട് മാസമായി സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് രാജി. ബാബ്ദ കൊട്ടാരത്തില്‍ ഹരീരി പ്രസിഡന്റ് മൈക്കല്‍ അൗനുമായി കൂടിക്കാഴ്ച നടത്തുകയും, തുടര്‍ന്ന് രാജി സമര്‍പ്പിക്കുകയുമായിരുന്നു. സര്‍ക്കാര്‍ രൂപവത്കരിക്കുന്നതില്‍ നിന്ന് ഞാന്‍ പിന്‍വാങ്ങുന്നുവെന്ന് ഹരീരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പ്രസിഡന്റ് അൗന്‍ ചില ഭേദഗതികള്‍ നിര്‍ദേശിക്കുന്നു. അത് അത്യാവശ്യമാണെന്ന് അദ്ദേഹം കരുതുന്നു. ഞങ്ങള്‍ക്ക് പരസ്പരം മനസ്സിലാക്കാന്‍ കഴിയുന്നില്ല. ഈ രാജ്യത്തെ ദൈവം രക്ഷിക്കട്ടെ -അദ്ദേഹം പറഞ്ഞു. കൂടിക്കാഴ്ചക്ക് മുമ്പ് തന്നെ ഹരീരി സ്ഥാനമൊഴിയാന്‍ തീരുമാനിച്ചിരുന്നതായി പ്രസിഡന്റ് അൗന്‍ പറഞ്ഞു.

Related Articles