Current Date

Search
Close this search box.
Search
Close this search box.

ഉംറക്കായി ഹറം ഭാഗികമായി തുറന്നുകൊടുത്തേക്കും

മക്ക: ഉംറ കര്‍മ്മങ്ങള്‍ക്കും ത്വവാഫിനുമായി വിശുദ്ധ ഹറം ഭാഗികമായി തുറന്ന് കൊടുത്തേക്കും. ഇതിനായുള്‌ല ചര്‍ച്ചകളും പഠനങ്ങളും പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സൗദി മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ആളുകളെ നിയന്ത്രിച്ച് ഹറം പള്ളിയുടെ ശേഷിയുടെ നാല്‍പത് ശതമാനം വിശ്വാസികളെ അനുവദിക്കുന്ന തരത്തിലാണ് ചര്‍ച്ച നടക്കുന്നത്.

കോവിഡ് 19 പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ക്കും പ്രോട്ടോക്കോളുകള്‍ക്കും അനുസൃതമായി മസ്ജിദുല്‍ ഹറം വകുപ്പ് ജനറല്‍ സേഫ്റ്റി, സെക്യൂരിറ്റി, ക്രൗഡ് മാനേജ്‌മെന്റ് എന്നീ വകുപ്പുകള്‍ പ്രതിനിധീകരിക്കുന്ന സംഘമാണ് ഇതിനുള്ള ബൃഹത്തായ പദ്ധതികള്‍ തയ്യാറാക്കുന്നത്. പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചാല്‍ കര്‍ശന നിയന്ത്രണങ്ങളോടെ ഇത് നടപ്പാക്കും. ആദ്യ ഘട്ടത്തില്‍ സ്വദേശത്തെ ഉംറക്കാര്‍ക്ക് മാത്രമാകും പ്രവേശനം.

Related Articles