Current Date

Search
Close this search box.
Search
Close this search box.

ഹംന മറിയം ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ പദവിയിലേക്ക്

കോഴിക്കോട്: ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് കോണ്‍സല്‍ പദവിയിലേക്ക് ആദ്യമായി മലയാളി വനിതയെത്തുന്നു. കോഴിക്കോട് ചേവായൂര്‍ സ്വദേശിയായ ഹംന മറിയം ഖാനാണ് പുതിയ കോണ്‍സലായി ചുമതലയേല്‍ക്കുന്നത്. നിലവില്‍ ഫ്രാന്‍സിലെ പാരിസില്‍ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥയാണ്. ഡിസംബര്‍ മുതല്‍ ജിദ്ദയിലെ ഇന്ത്യന് കോണ്‍സുലേറ്റിലെ പുതിയ പദവിയില്‍ ചാര്‍ജെടുക്കും.

കൊമേഴ്ഷ്യല്‍ ഇന്‍ഫര്‍മേഷന്‍ & പ്രസ് കോണ്‍സലായാണ് നിയമനം. നിലവിലെ കോണ്‍സല്‍ മോയിന്‍ അഖ്തര്‍ സ്ഥലം മാറിപ്പോകുന്നതിനെത്തുടര്‍ന്നാണ് പുതിയ നിയമനം. ഡല്‍ഹിയിലെ രാംജാസ് കോളേജില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ ഹംന മറിയം ഫാറൂഖ് കോളേജില്‍ ഇംഗ്ലീഷ് അധ്യാപികയായിരിക്കെയാണ് രണ്ടു വര്‍ഷം മുന്‍പ് 28 ആം റാങ്ക് നേടി ഐ.എഫ്.എസുകാരിയാകുന്നത്.

കോഴിക്കോട് സ്വദേശികളായ ശിശുരോഗ വിദഗ്ധന്‍ ഡോ. ടി.പി. അഷ്റഫിന്റേയും കോഴിക്കോട് മെഡിക്കല്‍ കോളജ് ഫിസിയോളജിസ്റ്റ് ഡോ. പി.വി ജൗഹറയുടേയും മകളാണ്. തെലങ്കാന കാഡറിലെ ഐ.എ.എസുകാരന്‍ മുസമ്മില്‍ ഖാനാണ് ഭര്‍ത്താവ്. ഐ.എഫ്.എസ് നേടുന്ന രണ്ടാമത്തെ മലയാളി മുസ്ലിം വനിതയായ ഹംന മറിയം ജിദ്ദ ഇന്ത്യന്‍ കോണ്‌സുലേറ്റിലെത്തുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ വനിതാ കോണ്‍സല്‍ കൂടിയാണ്. സൗദിയുടെ പടിഞ്ഞാറന്‍ പ്രദേശത്തു ജോലിചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികള്‍ ഏറെ പ്രതീക്ഷയോടെയാണ് ഇവരുടെ നിയമനത്തെ കാത്തിരിക്കുന്നത്.

Related Articles