Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ തടവുകാര്‍ എവിടെയാണെങ്കിലും അവരെ ഞങ്ങള്‍ ഉപേക്ഷിക്കില്ല: ഹമാസ്

വെസ്റ്റ്ബാങ്ക്: ലോകത്തിന്റെ ഏത് ഭാഗത്തും ഫലസ്തീന്‍ തടവുകാര്‍ ഉണ്ടെങ്കില്‍ അവരെ ഞങ്ങള്‍ കൈയൊഴിയില്ലെന്ന് ഹമാസ് അറിയിച്ചു. ഇസ്രായേലിലോ അറബ് രാജ്യങ്ങളിലോ ജയിലുകളില്‍ കഴിയുന്ന ഫല്‌സതീനി രാഷ്ട്രീയ തടവുകാരെ ഹമാസ് കൈയൊഴിയില്ല, അറബ് ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ അവരുടെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ്യ പറഞ്ഞു.

ഇസ്രായേലിലും സൗദി അറേബ്യയിലുമുള്ള ഫലസല്തീന്‍ തടവുകാരുടെ കാര്യത്തില്‍ അറബ് അന്താരാഷ്ട്ര ഫോറം ഫോര്‍ ഫലസ്തീന്‍ ഭാരവാഹികളുമായി ഹനിയ്യ ചര്‍ച്ച നടത്തി. കഴിഞ്ഞ ദിവസം ടെലിഫോണിലൂടെയാണ് ചര്‍ച്ച നടത്തിയത്. ഹമാസ് തടവുകാരുടെ ജയിലിലെ അവസ്ഥയെക്കുറിച്ചും ഹനിയ്യ ചര്‍ച്ച നടത്തി.

Related Articles