Current Date

Search
Close this search box.
Search
Close this search box.

ജനകീയ പ്രതിരോധത്തിനായുള്ള സംയുക്ത നേതൃത്വത്തെ സ്വാഗതം ചെയ്ത് ഹമാസ്

ഗസ്സ സിറ്റി: ഫലസ്തീന്‍ വിമോചനം അടക്കമുള്ള പശ്ചിമേഷ്യന്‍ വിഷയങ്ങളിലടക്കം ജനകീയ പ്രതിരോധത്തിനായുള്ള സംയുക്ത നേതൃത്വത്തെ സ്വാഗതം ചെയ്ത് ഹമാസ്. ദേശീയ സമവായത്തിനുള്ള പ്രായോഗിക നടപടികളായാണ് ഈ സംയുക്ത ഐക്യത്തെ കാണുന്നതെന്നും ഹമാസ് വക്താവ് ഹുസാം ബദ്‌റാന്‍ പറഞ്ഞു.

ഫലസ്തീനിലെ ഇരുവിഭാഗമായ ഹമാസും ഫതഹും യോജിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞയാഴ്ച ബെയ്‌റൂത്തില്‍ വെച്ച് നടന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഫലസ്തീനില്‍ വര്‍ഷങ്ങളായി ഇരു ചേരികളില്‍ നില്‍ക്കുന്ന ഇരു വിഭാഗവും ഫലസ്തീനെതിരായ ഇസ്രായേല്‍-യു.എസ് നീക്കങ്ങള്‍ക്കെതിരെ സംയുക്തമായി പ്രതിരോധിക്കാന്‍ ആഹ്വാനം ചെയ്്തിരുന്നു.

ഫലസ്തീന്‍ രാഷ്ട്രം എന്ന ലക്ഷ്യത്തെ ഇല്ലാതാക്കാന്‍ ഉദ്ദേശിച്ചുള്ള എല്ലാ പദ്ധതികളും നിരസിക്കുകയും അതിനെതിരെയുള്ള നീക്കങ്ങളാക്കി മാറ്റുന്നതിനുള്ള കൂടുതല്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ ഫലസ്തീന്റെ എല്ലാ ദേശീയ സ്ഥാപനങ്ങളും ഇതിലൂടെ മാറുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും ഹുസാം ബദ്‌റാന്‍ കൂട്ടിച്ചേര്‍ത്തു.

ഫലസ്തീനില്‍ ആഭ്യന്തര ഐക്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഫലസ്തീന്‍ ലക്ഷ്യത്തെ നിറവേറ്റാന്‍ വേണ്ടി എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെക്കാനുമുള്ള പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു.

 

Related Articles