Current Date

Search
Close this search box.
Search
Close this search box.

ഇനിയും ഇസ്രായേല്‍ ആക്രമണമുണ്ടായാല്‍ തിരിച്ചടിക്കും: ഹമാസ്

ഗസ്സ സിറ്റി: ഇനിയും ഇസ്രായേല്‍ ആക്രമണങ്ങള്‍ വ്യാപിപിക്കുകയാണെങ്കില്‍ തങ്ങള്‍ തീര്‍ച്ചയായും തിരിച്ചടിക്കുമെന്ന് ഫലസ്തീന്‍ വിമോചന സംഘടനയായ ഹമാസ് പറഞ്ഞു. വെള്ളിയാഴ്ച ഇസ്രായേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി ഗസ്സയിലെ ഖാന്‍ യൂനിസില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ സംസാരിക്കിവെ ഹമാസ് നേതാവ് യഹ്‌യ സിന്‍വര്‍ ആണ് ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കിയത്.

ഇസ്രായേല്‍ തങ്ങളുടെ പ്രതിരോധത്തെ പരീക്ഷിക്കരുതെന്നും ഇപ്പോള്‍ നിങ്ങള്‍ക്ക് യാതൊരു നാശനഷ്ടവും സംഭവിച്ചിട്ടില്ലെന്നും നിങ്ങളുടെ പ്രത്യേക സേനയെ നിങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ ഇനിയും ആവര്‍ത്തിക്കരുത്, അടുത്ത തവണ നിങ്ങള്‍ ആയിരക്കണക്കിന് തടവുകാരെ മോചിപ്പിക്കേണ്ടി വരും. അടുത്ത തവണ വീണ്ടും ഇസ്രായേല്‍ സൈന്യം ഗസ്സ മുനമ്പിലേക്ക് പ്രവേശിക്കുകയാണെങ്കില്‍ തടവുകാരുടെ കൈമാറ്റത്തിലൂടെ മാത്രമേ നിങ്ങള്‍ക്ക് തിരികെ പോകാനാവൂ. സിന്‍വര്‍ ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കി.

Related Articles