ഗസ്സ സിറ്റി: ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്താന്‍ ഈജിപ്തിന്റെ മധ്യസ്ഥതയില്‍ നടത്തുന്ന ചര്‍ച്ചയില്‍ ഇസ്രായേലിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ഹമാസും ഈജിപ്തും. കഴിഞ്ഞയാഴ്ച ഈജിപ്ത് ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥന് ഗസ്സ സന്ദര്‍ശിച്ചിരുന്നു.
തുടര്‍ന്ന് ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഹമാസ് വെടിനിര്‍ത്തല്‍ കരാറിന് സന്നദ്ധമാണെന്ന് അറിയിച്ചത്. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ ഇസ്രായലിന്റെ പ്രതികരണത്തിനായി കാത്തിരിക്കുന്നത്. മധ്യസ്ഥ ചര്‍ച്ചക്കായി ഈജിപ്ത് സുരക്ഷ സംഘം ഉടന്‍ ഗസ്സയിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്താവനയിലൂടെ ഫലസ്തീന് വക്താവ് സുഹൈല്‍ അല്‍ഹിന്ദാണ് ഇക്കാര്യമറിയിച്ചത്.