Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍: പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള നീക്കം ഹമാസ് തള്ളി

ഗസ്സ: പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ നീക്കത്തെ ഫലസ്തീന്‍ വിമോചന സംഘടനയായ ഹമാസ് തള്ളി. അബ്ബാസിന്റെ നീക്കം പക്ഷപാതപരമാണെന്നും ഈജിപ്ത് ഇടപെട്ട് അബ്ബാസിന്റെ നീക്കത്തെ തടയണമെന്നും ഹമാസ് പ്രസിഡന്റ് ഇസ്മാഈല്‍ ഹനിയ്യ പറഞ്ഞു.

ആറു മാസത്തിനകം ഫലസ്തീനില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് റാമല്ലയിലെ കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് പാര്‍ലമെന്റ് പിരിച്ചുവിടാന്‍ അബ്ബാസ് ശ്രമിക്കുന്നത്. ഫലസ്തീന്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം ഹമാസിനാണ്. അധികാരം തങ്ങള്‍ക്ക് കൈമാറണമെന്നാണ് ഹമാസ് ആവശ്യപ്പെടുന്നത്. 2009ല്‍ അബ്ബാസിന്റെ ഭരണകാലാവധി അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് നടക്കാത്തതിനാല്‍ അബ്ബാസ് തന്നെ ഭരണത്തില്‍ തുടരുകയായിരുന്നു.

Related Articles