Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍: ചര്‍ച്ചകള്‍ക്കായി ഹമാസ് പ്രതിനിധി സംഘം ഈജിപ്തില്‍

കൈറോ: ഫലസ്തീന്‍-അറബ് മേഖലയിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഹമാസ് പ്രതിനിധി സംഘം ഈജിപ്തിലെത്തി. ബുധനാഴ്ചയാണ് ഗസ്സയിലെ ഹമാസ് ഡെപ്യൂട്ടി ലീഡര്‍ ഖലീല്‍ അല്‍ ഹയ്യയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കൈറോയിലെത്തിയത്.

ഫലസ്തീനിലെയും അറബ് രാജ്യങ്ങളിലെയും സമകാലിക സംഭവ വികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ഈജിപ്തുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുന്നതിനും ആണ് സംഘം ഈജിപ്തിലെത്തിയതെന്ന് സംഘാംഗം പ്രതിനിധി ഫൗസി ബര്‍ഹൂം പറഞ്ഞു. ഈജിപ്ത് അധികൃതരുമായാണ് സംഘം ചര്‍ച്ച നടത്തുന്നത്.

ഫലസ്തീന്‍ വിഷയത്തില്‍ അനുരഞ്ജന ചര്‍ച്ചകള്‍ക്കായി നേരത്തെ ഹമാസിനെ ഈജിപ്തിലേക്ക് ക്ഷണിച്ചിരുന്നു. ഗസ്സ-ഇസ്രായേല്‍ അതിര്‍ത്തിയില്‍ നടക്കുന്ന സംഘര്‍ഷങ്ങളും അക്രമങ്ങളും ചര്‍ച്ചയില്‍ കടന്നു വരും. വിഷയത്തില്‍ പരിഹാരം കാണാന്‍ കൂടിയാണ് ഫലസ്തീന്‍ വിമോചന സംഘടനയായ ഹമാസ് ചര്‍ച്ചക്ക് തയാറായത്.

Related Articles