Current Date

Search
Close this search box.
Search
Close this search box.

അല്‍ അഖ്‌സയിലെ ഇസ്രായേല്‍ ആക്രമണത്തിനെതിരെ ഹമാസിന്റെ പ്രതിഷേധം

ജറൂസലം: അധിനിവേശ ജറൂസലമിലും അല്‍ അഖ്‌സ മസ്ജിദിലും ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് ഹമാസ്. ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹമാസ് ആഹ്വാനം ചെയ്ത ബഹുജന റാലിയില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു.

വിശുദ്ധ റമദാനില്‍ ഇസ്രായേല്‍ തുടങ്ങിയ അല്‍ അഖ്‌സയിലെ ആക്രമണം രണ്ടാഴ്ചയായി തുടരുകയാണ്. വടക്കന്‍ ഗസ്സ മുമ്പിലെ ജബലിയ്യ അഭയാര്‍ഥി ക്യാമ്പില്‍ നടന്ന പ്രകടനത്തില്‍, പ്രതിഷേധക്കാര്‍ അല്‍ അഖ്‌സയിലെ ഫലസ്തീന്‍ ആധിപത്യം പ്രഖ്യാപിക്കുന്ന ബാനറുകള്‍ ഉയര്‍ത്തുകയും, അല്‍ അഖ്‌സയില്‍ ആരാധന നടത്തിയവര്‍ക്കെതിരായ ഇസ്രായേല്‍ ആക്രമണങ്ങളെ അപലപിച്ച് മുദ്രവാക്യം വിളിക്കുകയും ചെയ്തു.

അധിനിവേശ ജറൂസലമിലെയും അല്‍ അഖ്‌സ മസ്ജിദ് പരിസരത്തെയും ജനങ്ങള്‍ക്ക് സന്ദേശമെത്തിക്കുന്നതിന് ഗസ്സയില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തതായി ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സുഹൈല്‍ അല്‍ ഹിന്ദി പറഞ്ഞു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles