Current Date

Search
Close this search box.
Search
Close this search box.

ഉപരോധം ഇസ്രായേൽ ശക്തമാക്കുകയാണെങ്കിൽ ​ഗസ്സ മൗനം പാലിക്കുകയില്ല -ഹമാസ്

ഗസ്സ സിറ്റി: പതിമൂന്ന് വർഷത്തോളമായി തുടരുന്ന ഉപരോധം അവസാനിപ്പിക്കുന്നതിന് ഫലസ്തീനികൾ ആവശ്യപ്പെടുകയും, ഇസ്രായേൽ ഹമാസിനെ ലക്ഷ്യം വെച്ച് ​ഗസ്സക്ക് മേൽ സാമ്പത്തികമായി പിടിമുറുക്കുകയും ചെയ്യുന്ന സാഹചര്യം പുതിയ ​ഗസ്സ യുദ്ധ ഭീഷണി ഉയർത്തുന്നു. ദക്ഷിണ ഇസ്രായേലിലേക്ക് ​ഗസ്സ സ്ഫോടാത്മക ബലൂണുകൾ വിക്ഷേപിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ചൊവ്വാഴ്ച ഹമാസ് സൈനിക മേഖലയിലേക്ക് ഇസ്രായേൽ യുദ്ധ വിമാനങ്ങളും ടാങ്കുകളും ബോംബിട്ടിരുന്നു.

​ഹമാസ് അസംസ്കൃവസ്തുക്കളെയും ഗസ്സ മുനമ്പിലെ കാർഷിക ഭൂമിയെയും ലക്ഷ്യം വെച്ച് ഇസ്രായേൽ നടത്തുന്ന ആക്രമണം പതിനഞ്ച് ദിവസമായി തുടരുകയാണ്. ​കഴിഞ്ഞ ആഴ്ചയിലെ ആക്രമണങ്ങൾക്ക് ശേഷം ​ഗസ്സ ഇസ്രായേലിലേക്ക് റോക്കറ്റ് വിക്ഷേപിച്ചുവെങ്കിലും, ഗസ്സയുടെ സൈനിക വിഭാ​ഗം ചൊവ്വാഴ്ചത്തെ ആക്രമണത്തിൽ പ്രതികരിച്ചിട്ടില്ല. ഇരു വിഭാ​ഗത്തിന്റെ ഭാ​ഗത്ത് നിന്നും മാരകമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 2007ൽ ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കുന്നതിന് ഇസ്രായേലിന് മേൽ ​ഗസ്സ സമർദം ചെലുത്തിവരികയാണ്.

Related Articles