Current Date

Search
Close this search box.
Search
Close this search box.

ബഹ്‌റൈന്‍ ഉച്ചകോടി: ഇസ്രായേലിന്റെ പങ്കാളിത്തത്തെ എതിര്‍ത്ത് ഹമാസ്

മനാമ: ബഹ്‌റൈനില്‍ വെച്ച് നടക്കുന്ന സമുദ്രതീരത്തെ സുരക്ഷയുമായി ബന്ധപ്പെട്ട യോഗത്തിലെ ഇസ്രായേലിന്റെ പ്രാതിനിധ്യത്തെ എതിര്‍ത്ത് ഹമാസ്. തിങ്കളാഴ്ചയാണ് യു.എസിന്റെ നേതൃത്വത്തില്‍ കപ്പലാക്രമണ ഭീഷണിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നത്. ഉച്ചക്കോടിയില്‍ ഇസ്രായേല്‍ പങ്കെടുക്കുന്നതിനെ അപലപിക്കുന്നു.

ഇത് മേഖലയിലെ ഇസ്രായേലിന്റെ അധിനിവേശം തടയുന്നതില്‍ പരാജയപ്പെടുത്തുമെന്നും ഹമാസ് വക്താവ് ഹസീം ഖാസിം പറഞ്ഞു. ഇസ്രായേലുമായുള്ള ബന്ധം എല്ലാവരും സ്വാഭാവികമാക്കിമാറ്റുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇസ്രായേല്‍ പ്രതിനിധി സംഘം ഉച്ചകോടിയില്‍ പങ്കെടുക്കുമന്ന് ഇസ്രായേലിന്റെ ചാനല്‍ 13 ആണ് റിപ്പോര്‍ട്ട് ചെയ്തത്.

പേര്‍ഷ്യന്‍ ഗള്‍ഫിലെ ഇറാന്റെ ഭീഷണി നേരിടാന്‍ എന്ന പേരില്‍ യു.എസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഇറാന്‍ വിരുദ്ധ സമ്മേളനമാണ് രണ്ടു ദിവസങ്ങളിലായി ബഹ്‌റൈനില്‍ നടക്കുന്നത്. ബഹ്‌റൈനും ഇസ്രായേലും തമ്മില്‍ നിലവില്‍ നയതന്ത്ര ബന്ധങ്ങൊളുന്നുമില്ല.

Related Articles