Current Date

Search
Close this search box.
Search
Close this search box.

ലിബര്‍മാന്റെ രാജി: ഗസ്സയിലെങ്ങും ആഹ്ലാദപ്രകടനം

ഗസ്സ സിറ്റി: ഇസ്രായേല്‍ പ്രതിരോധ മന്ത്രി അവിഗ്ദര്‍ ലിബര്‍മാന്‍ രാജിവെച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഗസ്സയിലെങ്ങും റാലി നടത്തി. ലിബര്‍മാന്റെ രാജി ഗസ്സയുടെ രാഷ്ട്രീയ വിജയമാണെന്ന് ഫലസ്തീന്‍ വിമോചന സംഘടനയായ ഹമാസ് അവകാശപ്പെട്ടു. ഹമാസുമായി വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെടുന്നതില്‍ പ്രതിഷേധിച്ചായിരുന്നു കഴിഞ്ഞ ദിവസം ലിബര്‍മാന്‍ രാജിവെച്ചത്.

ഫലസ്തീന്‍ പ്രതിരോധത്തിന്റെ മുന്നില്‍ പരാജയം ഭയന്നാണ് അദ്ദേഹം രാജിവച്ചതെന്ന് ഹമാസ് വക്താവ് സമി അബു സുഹ്‌രി പറഞ്ഞു. ഫലസ്തീന്‍ പ്രതിരോധത്തെ നേരിടാനുള്ള ഭയവും ഗസ്സയുടെ ഭാഗത്തു നിന്നുള്ള കനത്ത ആഘാതവുമാണ് അദ്ദേഹത്തിന് തിരിച്ചടിയായതെന്നും സമി പറഞ്ഞു.

പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാരിന്റെ ഭാഗമായിരുന്ന ലിബര്‍മാന്‍ ഹമാസുമായി വെടിനിര്‍ത്തല്‍ കരാറിലേര്‍പ്പെടുന്നതില്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ബുധനാഴ്ച വാര്‍ത്ത സമ്മേളനം വിളിച്ചുകൂട്ടിയാണ് ലിബര്‍മാന്‍ തന്റെ രാജിക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഈജിപ്തിന്റെ മധ്യസ്ഥതയില്‍ ഗസ്സ വെടിനിര്‍ത്തലിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്നതിനെ അദ്ദേഹം എതിര്‍ത്തിരുന്നു. ഇസ്രായേലും ഹമാസും തമ്മില്‍ ദീര്‍ഘകാലത്തേക്ക് വെടിനിര്‍ത്തല്‍ കരാറിലേര്‍പ്പെടുന്നത് ഭീകരവാദത്തിന് കീഴടങ്ങുന്നതിന് സമമാണെന്നാണ് ലിബര്‍മാന്‍ രാജിപ്രഖ്യാപനത്തിനിടെ പറഞ്ഞത്.

Related Articles