Current Date

Search
Close this search box.
Search
Close this search box.

ലെബനാനിലെ ഫലസ്തീനികളോട് രക്തദാനത്തിന് ആഹ്വാനം ചെയ്ത് ഹമാസ്

ബെയ്‌റൂത്ത്: ലെബനാന്‍ തലസ്ഥാനമായ ബെയ്‌റൂത്തിലുണ്ടായ ഉഗ്ര സ്‌ഫോടനത്തില്‍ പരുക്ക് പറ്റിയവര്‍ക്ക് സഹായവുമായി ഫലസ്തീന്‍ രംഗത്ത്. ലെബനാനില്‍ കഴിയുന്ന ഫലസ്തീന്‍ അഭയാര്‍ത്ഥികളോട് രക്തദാനം നിര്‍വഹിക്കാന്‍ ആഹ്വാനം ചെയ്ത് ഫലസ്തീന്‍ വിമോചന സംഘടനയായ ഹമാസ് രംഗത്തെത്തി.

ലെബനാനില്‍ സ്‌ഫോടനം മൂലം പരുക്ക് പറ്റിയ ലെബനാനിലെ സഹോദരങ്ങള്‍ക്ക് വേണ്ടി രക്തം ദാനം ചെയ്യണമെന്നും ലെബനാന്‍ പൗരന്മാരോടുള്ള കടമ നിര്‍വഹിക്കാന്‍ ഫലസ്തീനികള്‍ രംഗത്തുവരണമെന്നും ലെബനാനിലെ ഹമാസ് വക്താവ് അഹ്മദ് അബ്ദുല്‍ ഹാദി പറഞ്ഞു. ലെബനാനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് രക്തദാന ക്യാംപയിന്‍ നടത്തുകയാണ് ഫലസ്തീനികള്‍.

ചൊവ്വാഴ്ച വൈകീട്ടാണ് ബെയ്‌റൂത്തില്‍ ഇരട്ട സ്‌ഫോടനം അരങ്ങേറിയത്. അമോണിയം നൈട്രേറ്റ് സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ച വെയര്‍ ഹൗസിന് തീപിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ 135 പേര്‍ മരിക്കുകയും 5000 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Related Articles