Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ യുദ്ധം: ഇദ്‌ലിബിലെ പകുതി കുട്ടികള്‍ക്കും സ്‌കൂള്‍ പഠനം നഷ്ടമാകുന്നു

ഇദ്‌ലിബ്: വര്‍ഷങ്ങളായി തുടരുന്ന സിറിയയിലെ ആഭ്യന്തര യുദ്ധം മൂലം നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് ഇദ്‌ലിബില്‍ സ്‌കൂള്‍ പഠനം മുടങ്ങുന്നത്. സിറിയന്‍ സൈന്യവും വിമത സായുധ വിഭാഗവും തമ്മില്‍ അരങ്ങേറുന്ന രൂക്ഷമായ ആക്രമണങ്ങള്‍ മൂലം ഇദ്‌ലിബിലെ ഭൂരിഭാഗം സ്‌കൂളുകളും തകര്‍ന്നതാണ് പ്രധാന കാരണം. അവശേഷിക്കുന്ന സ്‌കൂളുകളാകട്ടെ അഭയാര്‍ത്ഥി ക്യാംപുകളാക്കി മാറ്റുകയും ചെയ്തു.

ഇതോടെ ഇദ്‌ലിബിലെ കുട്ടികളുടെ വിദ്യാഭ്യാസ സ്വപ്‌നങ്ങളാണ് പാതിവഴിയില്‍ നിലച്ചത്.മേഖലയിലാകെ 1193 സ്‌കൂളകളാണുള്ളത്. ഇതില്‍ 353 സ്‌കൂളുകളും യുദ്ധത്തില്‍ തകര്‍ന്നു. 205 എണ്ണം അഭയാര്‍ത്ഥി ക്യാംപുകളായി ഉപയോഗിക്കുകയാണ്. ബാക്കിയുള്ള സ്‌കൂളുകളാകട്ടെ ഏതു നിമിഷവും വ്യോമാക്രമണവും ഷെല്ലാക്രമണവും നേരിടാന്‍ സാധ്യതയുള്ളതുമാണ്. ബുധനാഴ്ച ‘സേവ് ദി ചില്‍ഡ്രന്‍’ എന്ന സന്നദ്ധ സംഘടനയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ആക്രമണം ഭയന്ന് സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ അധ്യാപകരോട് രക്ഷിതാക്കള്‍ ആവശ്യപ്പെടുകയാണെന്ന് സംഘടനയുടെ ഡയറക്ടര്‍ സോണിയ ഖുഷ് പറഞ്ഞു. മൂന്ന് മില്യണ്‍ ആളുകളാണ് ഇപ്പോള്‍ സിറിയയുടെ വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ ഉള്ളത്. ഇതില്‍ മൂന്നില്‍ രണ്ടും കുട്ടികളും സ്ത്രീകളുമാണ്.

Related Articles