ഇസ്താംബൂള്‍: ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് ഹലാല്‍ ഉല്‍പന്നങ്ങള്‍ പ്രിയങ്കരമാണെന്ന് എസ്.എം.ഐ.ഐ.സി (Standards and Metrology Institute for Islamic Countries) ഉന്നത ഉദ്യോഗസ്ഥന്‍ മഹ്‌മൂദ് സാമി സനീന്‍. ഹലാല്‍ ഉല്‍പന്നങ്ങള്‍ മസ്‌ലിംകള്‍ക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് പ്രിയങ്കരമാണെന്ന് മഹ്‌മൂദ് സാമി സനീന്‍ പറഞ്ഞു.
ഹലാല്‍ ഉല്‍പന്നങ്ങളോടുള്ള അന്തര്‍ദേശീയ താല്‍പര്യം ഓരോ ദിവസവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും മഹ്‌മൂദ് സാമി സനീന്‍ പറഞ്ഞു. ഇസ്താംബൂളില്‍ വെച്ച് നടന്ന ഒ.ഐ.സിയുടെ (Organisation of Islamic Cooperation) ഹലാല്‍ എക്‌സ്‌പോ, ലോക ഹലാല്‍ ഉച്ചകോടിയില്‍ സംസ്‌കാരിക്കുകയായിരുന്നു എസ്.എം.ഐ.ഐ.സി വൈസ് പ്രസിഡന്റും ടി.എസ്.ഇ (Turkish Standards Institution) തലവനുമായ മഹ്‌മൂദ് സാമി സനീന്‍ -അനദൊലു വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഹലാല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, ഇസ്‌ലാമിക മാര്‍നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായ ഉല്‍പന്നങ്ങളും സേവനങ്ങളുമാണ്. എന്നാല്‍, ലോകവ്യാപകമായി വലിയ തോതില്‍ വ്യാപാരം നടക്കുന്ന മേഖലയായതിനാല്‍ ഈ പദത്തെ തീര്‍ത്തും മതപരമായി കാണേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്‌ലാമിക് ഫിനാന്‍സ്, ഭക്ഷണം, ടൂറിസം, സൗന്ദര്യവര്‍ധക വസ്തുക്കള്‍, മെഡിക്കല്‍ ഉത്പന്നങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയുള്‍പ്പെടെ ആഗോള ഹലാല്‍ വിപണി ഏഴ് ട്രില്യണ്‍ ഡോളര്‍ വരുമെന്ന് ലോക ഹലാല്‍ ഉച്ചകോടി കൗണ്‍സിലിന്റെ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.
📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0