Current Date

Search
Close this search box.
Search
Close this search box.

ലോകകപ്പില്‍ കിട്ടിയ മുഴുവന്‍ പ്രതിഫലവും ദരിദ്രര്‍ക്ക് സമര്‍പ്പിച്ച് മൊറോക്കന്‍ താരം ഹക്കീം സിയേഷ്

റാബത്: ഖത്തര്‍ ലോകകപ്പില്‍ സെമിഫൈനലില്‍ മുന്‍ ജേതാക്കളായ ഫ്രാന്‍സിനോട് പരാജയപ്പെട്ടെങ്കിലും ചരിത്രം സൃഷ്ടിച്ച് മടങ്ങിയ ആഫ്രിക്കന്‍-അറബ് രാജ്യമായ മൊറോക്കോ നേരത്തെ തന്നെ ലോകത്തിന്റെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചിരുന്നു. ഫലസ്തീനെ പിന്തുണച്ചും മൊറോക്കന്‍ താരങ്ങളുടെ വ്യത്യസ്ത നിലപാടും കളിയഴകുമെല്ലാം ഇതില്‍ പല കാരണങ്ങളാണ്. ഇപ്പോഴിതാ മറാക്കിഷ് മുന്നേറ്റ താരമായ ഹക്കീം സിയേഷ് തനിക്ക് ലോകകപ്പില്‍ നിന്നും ലഭിച്ച മുഴുവന്‍ പ്രതിഫലവും ദരിദ്രര്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച് വീണ്ടും ലോകത്തിന്റെ കൈയടി നേടിയിരിക്കുകയാണ്.

‘തീര്‍ച്ചയായും എന്റെ ലോകകപ്പ് സമ്പാദ്യം മുഴുവനും അര്‍ഹരമായ പാവപ്പെട്ട ആളുകള്‍ക്ക് ഞാന്‍ സംഭാവന ചെയ്യും, പണത്തിന് വേണ്ടിയല്ല ഞാന്‍ മൊറോക്കോയ്ക്ക് വേണ്ടി കളിക്കാന്‍ തീരുമാനിച്ചത്. ഹൃദയത്തില്‍ നിന്നെടുത്ത തീരുമാനമായിരുന്നു അത്’- സിയെച് പറഞ്ഞു. അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മൊറോക്കോയിലെ ദരിദ്രരായ ആളുകള്‍ക്ക് വേണ്ടിയാകും 277,575.90 ഡോളര്‍ ഏകദേശം 2.63 കോടി രൂപ താരം സംഭാവനയായി നല്‍കുക.

29കാരനായ ഹക്കീം 2015ലാണ് ദേശീയ ടീമിനൊപ്പം ചേരുന്നത്. തന്റെ ബോണസുകളെല്ലാം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ടീമിന്റെ സ്റ്റാഫ് അംഗങ്ങള്‍ക്കും നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് വേണ്ടിയാണ് സിയെഷ് കളിക്കുന്നത്.

Related Articles