Current Date

Search
Close this search box.
Search
Close this search box.

ഹജ്ജ് വാര്‍ത്തകള്‍ക്കായി സൗദി വെബ്‌സൈറ്റ് ആരംഭിക്കുന്നു

മക്ക: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങളുടെ വാര്‍ത്തകളും വിശേഷങ്ങളും തത്സമയം ലോകത്തിനു മുന്നിലെത്തിക്കാന്‍ സൗദി വെബ്‌സൈറ്റ് ആരംഭിക്കുന്നു. hajjmedia.gov.sa എന്നാണ് വെബ്‌സൈറ്റിന്റെ പേര്. അടുത്തയാഴ്ച വെബ്‌സൈറ്റ് തുറക്കുമെന്ന് സൗദി വിവര-സാംസ്‌കാരിക മന്ത്രി അവ്വാദ് അല്‍ അവ്വാദ് പറഞ്ഞു.

ഇംഗ്ലീഷിലും അറബിയിലും ലഭ്യമാകുന്ന വെബ്‌സൈറ്റ് ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട ഔദ്യോഗിക വാര്‍ത്ത മാധ്യമമാണ്. ഹജ്ജ് റിപ്പോര്‍ട്ട് ചെയ്യാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 800ഓളം വിദേശ മാധ്യമപ്രവര്‍ത്തകരാണ് സൗദിയില്‍ എത്തിച്ചേരുകയെന്നും മന്ത്രാലയം വ്യക്തമാക്കി. പുണ്യ നഗരിയായ മക്കയില്‍ വിദേശ-സ്വദേശ മാധ്യമപ്രവര്‍ത്തകര്‍ക്കായി മീഡിയ സെന്റര്‍ ഒരുക്കിയിട്ടുണ്ട്. ഉയര്‍ന്ന ഗുണമേന്മയോടെയും കൃത്യതയോടെയും തത്സമയം ഹജ്ജ് വാര്‍ത്തകളും വിശേഷങ്ങളും അറിയിക്കാനായി വിപുലമായ സംവിധാനങ്ങളാണ് തങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്ന് അല്‍ അവ്വാദ് പറഞ്ഞു.

Related Articles