Current Date

Search
Close this search box.
Search
Close this search box.

ഹജ്ജ് കര്‍മങ്ങള്‍ക്ക് പരിസമാപ്തി; ഹാജിമാര്‍ മടങ്ങിത്തുടങ്ങി

മക്ക: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്ക് പരിസമാപ്തിയായതോടെ ഹജ്ജ് കര്‍മങ്ങളെല്ലാം പൂര്‍ത്തിയാക്കി ഹാജിമാര്‍ നാടുകളിലേക്ക് മടങ്ങിത്തുടങ്ങി. വെള്ളിയാഴ്ചയോടെയാണ് ഹാജിമാര്‍ മിന താഴ്‌വരയില്‍ നിന്നും തിരിച്ച് അവരുടെ താമസ സ്ഥലങ്ങളിലേക്ക് മടങ്ങിയത്. കാര്യമായ അപകടങ്ങളും അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെയാണ് ഇത്തവണ ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയത്.

ഹാജിമാരുടെ സുരക്ഷക്കും ഹജ്ജ് കര്‍മങ്ങള്‍ക്കുമായി അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടെ എല്ലാവിധ സജ്ജീകരണങ്ങളും സൗദി ഭരണകൂടം ഒരുക്കിയിരുന്നു. ഇതിന്റെയെല്ലാം വിജയം കൂടിയാണ് ഇത്. കടുത്ത ചൂടിനിടെയായിരുന്നു ഇത്തവണത്തെ ഹജ്ജ്. നേരിയ ആശ്വാസമായി ഇടക്കിടെ തണുത്ത കാറ്റ് വീശിയിരുന്നു. 20 ലക്ഷത്തിനടുത്ത് ആളുകളാണ് ഇത്തവണ ഹജ്ജിനെത്തിയത്.

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഹാജിമാരും വെള്ളിയാഴ്ച മുതല്‍ തന്നെ നാടുകളിലേക്ക് മടങ്ങി. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളില്‍ എത്തിയ ഇന്ത്യന്‍ ഹാജിമാര്‍ ഇതിനോടകം നാട്ടിലെത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിനെത്തിയ ആദ്യ സംഘം സെപ്റ്റംബര്‍ 12നാണ് നാട്ടിലെത്തുക.

Related Articles