Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ രക്തസാക്ഷികളുടെ കുടുംബത്തിനും ഹജ്ജിനായി ക്ഷണം

മക്ക: ഫലസ്തീന്‍ ഭൂമിയില്‍ രക്തസാക്ഷിത്വം വഹിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും സര്‍ക്കാരിന്റെ അതിഥികളായി ഹജ്ജ് നിര്‍വഹിക്കാന്‍ സൗദിയുടെ ക്ഷണം. ഇസ്ലാമിക-മതകാര്യ മന്ത്രി ജനറല്‍ ഷെയ്ഖ് ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഷെയ്ഖ് ആണ് ഇക്കാര്യം അറിയിച്ചത്. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.

ഫലസ്തീനികളുടെ 1000 കുടുംബാംഗങ്ങള്‍ക്കാണ് സൗജന്യമായി ഹജ്ജ് നിര്‍വഹിക്കാന്‍ അവസരമൊരുക്കിയിരിക്കുന്നത്. മഹത്തായ ത്യാഗങ്ങളാണ് ഫലസ്തീന്‍ ജനത അനുഭവിക്കുന്നതെന്നും ഫലസ്തീന് നല്‍കുന്ന സൗദിയുടെ പിന്തുണയുടെ ഭാഗമായാണ് ഈ തീരുമാനമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
അവരുടെ നിയമപരമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി പോരാടുന്ന ഫലസ്തീന് എല്ലാ പിന്തുണയും സഹായവും നല്‍കുമെന്നും അല്‍ ഷെയ്ഖ് പറഞ്ഞു.

നേരത്തെ യെമന്‍ യുദ്ധത്തിനിടെ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കളെയും സൗദി ഹജ്ജിനായി ക്ഷണിച്ചിരുന്നു. യെമനി,സുഡാനീസ് സൈനികരുടെ 1500ഓളം ബന്ധുക്കള്‍ക്കാണ് സൗജന്യമായി ഹജ്ജ് ചെയ്യാനുള്ള അവസരമൊരുക്കിയത്.

Related Articles