Current Date

Search
Close this search box.
Search
Close this search box.

ഹജ്ജ് തീര്‍ത്ഥാടകനായ ടീമംഗത്തിന് ആശംസ നേര്‍ന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

ലണ്ടന്‍: ഹജ്ജ് തീര്‍ത്ഥാടനത്തിനായി സൗദി അറേബ്യയിലേക്ക് പോകുന്ന ടീമംഗത്തിന് ആശംസ നേര്‍ന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. ലെഗ് സ്പിന്നറായ ആദില്‍ റഷീദിനാണ് സോഷ്യല്‍ മീഡിയയിലൂടെ ഹബോര്‍ഡ് യാത്ര മംഗളങ്ങള്‍ നേര്‍ന്നത്.
”ഹജ്ജ് മുബാറക്, റാഷ്… ഹജ്ജ് തീര്‍ത്ഥാടനത്തിനായി മക്കയിലേക്ക് പുറപ്പെടുന്ന ആദിലിന് നന്മകള്‍ നേരുകയാണ്” എന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഫേസ്ബുക്കിലും ട്വിറ്ററിലും കുറിച്ചത്.

കുടുംബത്തോടൊപ്പം ഹജ്ജ് നിര്‍വഹിക്കാന്‍ റാഷിദിന് നേരത്തെ ബോര്‍ഡ് അവധി നല്‍കിയിരുന്നു. ജൂലായ് 7 മുതല്‍ 17 വരെ ഇംഗ്ലണ്ട് ഇന്ത്യയ്ക്കെതിരെ മൂന്ന് ടി20 മത്സരങ്ങളും നിരവധി ഏകദിനങ്ങളും കളിക്കാന്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നതിനിടയില്‍ താരത്തിന് മതസൗഹാര്‍ദ്ദം പരിഗണിച്ച് അവധി നല്‍കിയതിന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കൈയടിയും അഭിനന്ദനവുമാണ് ഉയരുന്നത്.

 

???? കൂടുതല്‍ വായനക്ക് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ … ????: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU

Related Articles