Current Date

Search
Close this search box.
Search
Close this search box.

ഈ വര്‍ഷത്തെ ഹജ്ജിനും കോവിഡ് പ്രതിരോധ വാക്‌സിന്‍ നിര്‍ബന്ധം

മക്ക: ഈ വര്‍ഷത്തെ ഹജ്ജിനും കോവിഡ് പ്രതിരോധ വാക്‌സിന്‍ നിര്‍ബന്ധമാണെന്ന് സൗദി ഹജ്ജ് കാര്യ മന്ത്രാലയം അറിയിച്ചു. ഹജ്ജ് നിര്‍വഹിക്കാനെത്തുന്നവര്‍ കോവിഡ് വാക്‌സിന്റെ പൂര്‍ണ ഡോസ് കുത്തിവെപ്പുകള്‍ പൂര്‍ത്തിയാക്കണമെന്നാണ് മന്ത്രാലയം അറിയിച്ചത്. ട്വിറ്ററിലൂടെയാണ് സൗദി ഹജ്ജ്-ഉംറ കാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. മെനിഞ്ചൈറ്റിസ് വാക്‌സിനും സീസണല്‍ ഇന്‍ഫ്‌ളുവന്‍സ വാക്‌സിനും എടുക്കണമെന്നും നിര്‍ദേശത്തിലുണ്ട്. ഇക്കാര്യങ്ങള്‍ അതാത് രാജ്യങ്ങള്‍ക്കും ട്രാവല്‍ ഏജന്‍സികള്‍ക്കും സൗദി അധികൃതര്‍ കൈമാറും. കഴിഞ്ഞ വര്‍ഷം ഹജ്ജിനും കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമായിരുന്നു.

അതേസമയം, കോവിഡാനന്തരം പൂര്‍ണ ശേഷിയില്‍ ഇത്തവണ ഹജ്ജ് നിര്‍വഹിക്കാമെന്ന് കഴിഞ്ഞ ദിവസം മന്ത്രാലയം അറിയിച്ചിരുന്നു. കോവിഡിന് ശേഷം കഴിഞ്ഞ തവണയടക്കം അതത് രാജ്യങ്ങള്‍ക്ക് നേരത്തെയുള്ള ക്വാട്ട പൂര്‍ണമായി അനുവദിച്ചിരുന്നില്ല.

Related Articles