Current Date

Search
Close this search box.
Search
Close this search box.

ഹജ്ജ്: സുരക്ഷ സേനയില്‍ ഇടംപിടിച്ച് വനിതകളും

മക്ക: ചരിത്രത്തിലാദ്യമായി പലവിധ സവിശേഷതകളോടെയും കൂടിയാണ് ഇത്തവണ ഹജ്ജ് നടക്കുന്നത്. അതിലൊരു സവിശേഷതയാണ് ഹജ്ജിന്റെ സുരക്ഷ സേനയില്‍ ഇത്തവണ വനിതകള്‍ക്കും ഇടം നല്‍കി എന്നത്. ആദ്യമായാണ് ഹജ്ജിനായുള്ള സുരക്ഷ ഒരുക്കുന്ന പൊലിസ് വിഭാഗത്തില്‍ വനിതകള്‍ക്ക് അവസരമൊരുക്കിയത്.

അഫ്നാന്‍ മുഹമ്മദ് അബൂ ഹുസൈന്‍, അരീജ് ഹുസൈന്‍ നജ്മി എന്നീ യുവതികളാണ് പൊലിസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. ഇംഗ്‌ളീഷില്‍ ബിരുദം നേടിയ ഇവര്‍ ഈ വര്‍ഷമാണ് പോലീസ് സേനയില്‍ ജോലി നേടിയത്. ഇവരുടെ വീഡിയോയും മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

Related Articles