Current Date

Search
Close this search box.
Search
Close this search box.

ഹജ്ജ് 2020: പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചു

ജിദ്ദ: കോവിഡ് പ്രതിസന്ധി മൂലം ശക്തമായ നിയന്ത്രണങ്ങളോടെ നടത്താന്‍ തീരുമാനിച്ച ഹജ്ജ് കര്‍മ്മങ്ങളുടെ പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചു. ആരോഗ്യ മന്ത്രാലയമാണ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. സൗദിയില്‍ ഉള്ള വിദേശികളും സ്വദേശികളുമായ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാത്രമാണ് ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കാന്‍ അവസരമുണ്ടാകൂ.

കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് ഓരോ ചടങ്ങുകളും പൂര്‍ത്തിയാക്കുക. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും എല്ലാ കര്‍മ്മങ്ങളും നടത്തുക. തീര്‍ത്ഥാടകരുടെ താമസം,ഭക്ഷണം കഴിക്കുന്ന സ്ഥലങ്ങള്‍,ബസ്,അറഫ,മിനമുസ്ദലിഫ,ജംറ,മസ്ജുദല്‍ ഹറാം എന്നിവിടങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് മന്ത്രാലയം പുറത്തുവിട്ടത്.

Related Articles